കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസ്: പ്രതികൾക്ക് ജാമ്യം, രാജ്യം വിട്ടുപോകരുതെന്ന് കർശന നിർദേശം!!

Google Oneindia Malayalam News

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് ജാമ്യം. ഉപാധികളോടെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. രാജ്യംവിട്ട് പോകരുതെന്നും പാസ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. പ്രതികൾ ഓരോരുത്തരും ഒരു ലക്ഷം രൂപയാണ് ജാമ്യത്തുകയായി കെട്ടിവെക്കേണ്ടത്. ഇതിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും കോടതി പ്രതികളോട് നിർദേശിച്ചിട്ടുണ്ട്.

ഉത്തരകൊറിയയിലെ കൊറോണ വൈറസ് പ്രതിരോധത്തെ പുകഴ്ത്തി കിം: തിളങ്ങുന്ന വിജയമെന്ന്ഉത്തരകൊറിയയിലെ കൊറോണ വൈറസ് പ്രതിരോധത്തെ പുകഴ്ത്തി കിം: തിളങ്ങുന്ന വിജയമെന്ന്

മൊഴിയെടുത്തു

മൊഴിയെടുത്തു

വരനെന്ന പേരിൽ പ്രതികൾ ഷംനയ്ക്ക് അയച്ചുകൊടുത്തത് കാസർഗോഡ് സ്വദേശിയായ ടിക് ടോക് താരത്തിന്റേത് ആയിരുന്നു. ഇതോടെ യാസിറിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയ പോലീസ് ഇയാൾ ചോദ്യം ചെയ്തിരുന്നു. മൊഴിയെടുത്ത ശേഷമാണ് ഇയാളെ വിട്ടയച്ചിട്ടുള്ളത്. കേസുമായോ കേസിലെ പ്രതികളുമായോ തനിക്ക് ബന്ധമില്ലെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ദുബായിൽ ഷൂ മൊത്തവ്യാപാര ബിസിനസ് സ്ഥാപനത്തിലെ ജീവനക്കാരനായ യാസിർ കൊറോണ വൈറസ് ലോക്ക് ഡൌണിനെ തുടർന്ന് നാല് മാസം മുമ്പാണ് കാസർഗോട്ട് തിരിച്ചെത്തിയത്.

ഫോട്ടോ കാണിച്ച് തട്ടിപ്പ്

ഫോട്ടോ കാണിച്ച് തട്ടിപ്പ്


തട്ടിപ്പ് കേസിലെ അൻവറിനെ പരിചയമില്ലെന്നും പോലീസ് വിളിപ്പിച്ചതുകൊണ്ട് മാത്രമാണ് കൊച്ചിയിലേക്ക് വന്നതെന്നും യാസിർ പോലീസിനോട് പറഞ്ഞു. ടിക് ടോക്കിൽ വല്ലപ്പോഴും വീഡിയോകൾ ചെയ്തിരുന്ന താൻ അത്ര സജീവമായിരുന്നില്ലെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് ഷംനയെ സമീപിച്ച റഫീഖാണ് ടിക് ടോക് താരത്തിന്റെ ഫോട്ടോ അൻവറാണെന്ന് വിശ്വസിപ്പിച്ച് അയച്ചുകൊടുത്തത്.

 ചതി വെളിച്ചത്തായി

ചതി വെളിച്ചത്തായി

പ്രതികൾ ഉൾപ്പെട്ട സംഘം വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന് പിന്നിലുണ്ടായ ചതികളെക്കുറിച്ച് നടിയും കുടുംബവും മനസ്സിലാക്കുന്നത്. കേസിലെ മുഖ്യപ്രതിയായ റഫീഖാണ് യാസിറിന്റെ ചിത്രങ്ങൾ പലപ്പോഴായി നടിയ്ക്ക് അയച്ചുകൊടുത്തിട്ടുള്ളത്. കേസിൽ ആറ് പേർ അറസ്റ്റിലായെങ്കിലും പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടരുന്നുണ്ട്. ഇതിനിടെ തട്ടിപ്പ് സംഘം നടിയുടെ വീട്ടിലെത്തിയതിന് പിന്നാലെ വീട് സന്ദർശിച്ച നിർമാതാവിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഐജി വിജയ് സാഖറെയാണ് ഇക്കാര്യം അറിയിച്ചത്.

 നിർമാതാവിനെതിരെ അന്വേഷണം

നിർമാതാവിനെതിരെ അന്വേഷണം

തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതികൾ ഷംനയുടെ വീട്ടിലെത്തി മടങ്ങിയതിന് ശേഷം ഇതേ നിർമാതാവ് വീട്ടിലെത്തിയതായി ഷംന കാസിം മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ നിർമാതാവിന്റെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. വിദേശത്തുണ്ടായിരുന്ന ഇയാൾ നാട്ടിലെത്തിയതും ഷംനയുടെ വീട്ടിലെത്തിയതുമാണ് സംശയത്തിന് വക നൽകുന്നത്. ഒരു മെസേജ് ലഭിച്ചതോടെയാണ് ഇയാൾ നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. ഇത് തട്ടിപ്പ് സംഘത്തിന് വേണ്ടിയാണെന്നാണ് സംശയിക്കപ്പെടുന്നത്.

Recommended Video

cmsvideo
നദി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പൈസ തട്ടാൻ ശ്രമിച്ചവർക്കെതിരെ മനുഷ്യക്കടത്തിനും കേസ്
തട്ടിക്കൊണ്ട് പോകാൻ ശ്രമം

തട്ടിക്കൊണ്ട് പോകാൻ ശ്രമം

ബ്ലാക്ക്മെയിൽ കേസിൽ ഷംന പോലീസിന് മൊഴി നൽകിയതിനിടെയാണ് നടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു സംഘത്തിന്റെ പദ്ധതിയെന്ന് പോലീസ് പറയുന്നത്. വിവാഹാലോചനയുടെ പേരിൽ വീട്ടിലെത്തിയ ആറംഗം സംഘം വീടും ചുറ്റുപാടുകളും വീഡിയോയിൽ പകർത്തിയിരുന്നു. ഇതിന് പിന്നാലെ പെണ്ണ് കാണാനെത്തുമെന്ന് അറിയിച്ച സംഘം വരാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇവർ ഷംനയിൽ നിന്ന് ബിസിനസ് ആവശ്യങ്ങൾക്ക് എന്ന പേരിൽ പണം ആവശ്യപ്പെടുന്നത്. സംഘം വീട് ആക്രമിക്കുകയോ മറ്റോ ചെയ്യുമെന്ന് ഭയന്നാണ് പോലീസിനെ സമീപിച്ചതെന്നാണ് നടി പറയുന്നത്. സംഘത്തിന്റെ തട്ടിപ്പ് പുറത്താകുമെന്ന ഘട്ടത്തിലെത്തിയതോടെയാണ് നടിയെ ഭീഷണിപ്പെടുത്തിയത്.

English summary
Four accused in Kochi black mailing case get bail with conditions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X