വിമാന ടിക്കറ്റിന് നാലും അഞ്ചും ഇരട്ടി നിരക്ക്: തീവെട്ടിക്കൊള്ള അവസാനിപ്പിക്കണം: ഡിവൈഎഫ്ഐ
തിരുവനന്തപുരം: വിമാന യാത്രാ നിരക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ വിമാന കമ്പനികൾക്ക് തോന്നുന്ന പോലെ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ആഭ്യന്തര വിമാന സർവ്വീസിൽ തീവെട്ടി കൊള്ളയാണ് കമ്പനികൾ നടത്തുന്നത്. വ്യോമയാന മേഖലയാകെ കേന്ദ്ര സർക്കാർ സ്വകാര്യവത്കരിച്ചതിന്റെ കെടുതിയാണ് ജനങ്ങൾ ഈ അനുഭവിക്കുന്നത്. അവധിയും ആഘോഷവും പ്രമാണിച്ച് നാട്ടിലേക്ക് വരാൻ ആഗ്രഹിച്ചു നിൽക്കുന്ന മലയാളികൾ അടക്കം ഉള്ളവരെ ദുരിതത്തിലാക്കുന്ന നിലപാടാണിതെന്നും ഡി വൈ എഫ് ഐ ആരോപിക്കുന്നു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
വിമാന യാത്രാ നിരക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ വിമാന കമ്പനികൾക്ക് തോന്നുന്ന പോലെ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം ആണുള്ളത്. ആഭ്യന്തര വിമാന സർവ്വീസിൽ തീവെട്ടി കൊള്ളയാണ് കമ്പനികൾ നടത്തുന്നത്. പ്രത്യേകിച്ച് അവധിക്കാലത്തും ഉത്സവസീസണിലും കേരളത്തിലേക്ക് ഇന്ത്യയിലെ വിവിധങ്ങളായ നഗരങ്ങളിൽ നിന്നും ഉള്ള സർവ്വീസുകൾക്ക് നാലും അഞ്ചും ഇരട്ടി ചാർജ് ഈടാക്കി അവസരം നോക്കി യാത്രക്കാരെ പിഴിഞ്ഞു ലാഭമുണ്ടാക്കുകയാണ് വിമാന കമ്പനികൾ.

സെപ്തംബർ ഒന്ന് മുതൽ വിമാന യാത്രാ ചാർജ് തീരുമാനിക്കുന്നതിൽ കമ്പനികൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയ കേന്ദ്ര സർക്കാർ ഈ കൊള്ളയടി പാർലിമെന്റിൽ അടക്കം ശ്രദ്ധയിൽ പെടുത്തിയിട്ടും ഇടപെടാതെ കൈ മലർത്തുകയാണ്. ഉത്സവകാലത്ത് യാത്രാ ദുരിതം പരിഹരിക്കാനായി സ്പെഷ്യൽ ട്രയിനുകൾ അനുവദിക്കാതെ ഈ വിമാന കമ്പനികളുടെ പകൽ കൊള്ളക്ക് കേന്ദ്രം കൂട്ട് നിൽക്കുന്ന സാഹചര്യമാണ്. വ്യോമയാന മേഖലയാകെ ബി ജെ പി ഭരിക്കുന്ന കേന്ദ്ര സർക്കാർ സ്വകാര്യവത്കരിച്ചതിന്റെ കെടുതിയാണ് ജനങ്ങൾ ഈ അനുഭവിക്കുന്നത്.
അവധിയും ആഘോഷവും പ്രമാണിച്ച് നാട്ടിലേക്ക് വരാൻ ആഗ്രഹിച്ചു നിൽക്കുന്ന മലയാളികൾ അടക്കം ഉള്ളവരെ ദുരിതത്തിലാക്കുന്ന നിലപാടാണിത്. യാതൊരു ന്യായവുമില്ലാതെ തോന്നുന്ന പോലെ ചാർജ് ഈടാക്കുകയും അത് കൊണ്ട് കീശവീർപ്പിക്കുകയുമാണ് കമ്പനികൾ ചെയ്യുന്നത്. ഓൺലൈൻ ബുക്കിങ്ങിൽ ആവശ്യക്കാർ ഏറെയുളള റൂട്ട് നോക്കി പ്രത്യേകമായി ചാർജ് വർദ്ധിപ്പിക്കുന്ന രീതിയും ഉണ്ട്.
ആയതിനാൽ പ്രസ്തുത വിഷയത്തിൽ കേന്ദ്ര സർക്കാർ നിസംഗഭാവം വെടിഞ്ഞ് ഇടപെടണമെന്നും അന്യായമായതും അശാസ്ത്രീയവുമായ നിരക്ക് വർദ്ധനവിലൂടെ വിമാനകമ്പനികൾ നടത്തുന്ന തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications