നഗ്ന ചിത്രം ഉപയോഗിച്ച് വ്യവസായിയെ ഭീഷണിപ്പെടുത്തി; പയ്യന്നൂർ സ്വദേശി അടക്കം 4 പേർ അറസ്റ്റിൽ!
കൊച്ചി: ഹണി ട്രാപ്പ് ഇപ്പോൾ സർവ്വ സാധാരണയായി മാറിയിരിക്കുയാണ്. രാജ്യ സുരക്ഷ അടക്കമുള്ള പ്രധാന വിവിരങ്ങൾ ചോർത്താൻ ഉദ്യോഗസ്ഥരെ ഹണി ട്രാപ്പിൽ കുടുക്കുന്ന വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ പണത്തിന് വേണ്ടി ഇതേ രീതിയിൽ വ്യാവസായികളെ ട്രാപ്പിലാക്കുന്ന വിദഗ്ധസംഘം കേരളത്തിൽ വിലസുന്നുണ്ടെന്നാണ് ചില വാർത്തകളിലൂടെ പുറത്ത് വരുന്നത്. ഖത്തറിൽ വെച്ച് വ്യവസായിയെ ചതിയിൽപ്പെടുത്തിയ വാർത്തകയാണ് അവസാനമായി പുറത്ത് വന്നത്.
യുവതി അടക്കം നാല് പേരാണ് കൊച്ചിയില അറസ്റ്റിലായിരിക്കുന്നത്. മുഖ്യസൂത്രധാരൻ പയ്യന്നൂർ കുട്ടൂർ വെള്ളക്കടവ് മുണ്ടയോട് വീട്ടിൽ സവാദ്(25), തോപ്പുംപടി ചാലിയത്ത് വീട്ടിൽ മേരി വർഗീസ്(26), കണ്ണൂർ തളിപ്പറമ്പ് പരിയാരം മെഡിക്കൽ കോളേജിനു സമീപം പുൽകൂൽ വീട്ടിൽ അസ്ക്കർ (25) , കണ്ണൂർ കടന്നപ്പള്ളി ആലക്കാട് കുട്ടോത്ത് വളപ്പിൽ മുഹമ്മദ് ഷഫീഖ്(27) എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.

സൗഹൃദം നടിച്ച് വീട്ടിലേക്ക് വിളിപ്പിച്ചു
പ്രതി മേരി വർഗീസ് വഴിയാണ് വ്യവസായിയെ കുടുക്കിയത്. ഫേസ്ബുക്ക് വഴി വ്യവസായിക്ക് മേരി മെസേജ് അയക്കുകയായരുന്നു. തുടർന്ന് സൗഹൃദം ഉണ്ടാക്കി. പന്നീട് മേര് ഇയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തി. എന്നാൽ ഇയാൾ വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ മേരി വർഗീസിന്റെ വീട്ടിലെ മുറിയിൽ മുഖ്യസൂത്രധാരനായ സവാദ് രഹസ്യ ക്യാമറ വെച്ചിരുന്നു. വ്യവസായി നാട്ടിലേക്ക് മടങ്ങിയതും വീഡിയോ അദ്ദേഹത്തിന്റെ ഫോണിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.

ചോദിച്ചത് അമ്പത് ലക്ഷം
അമ്പത് ലക്ഷം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പുറം ലോകത്തെ അറിയിക്കുമെന്നായിരുന്നു സംഘത്തിന്റെ ഭീഷണി. നാട്ടിലും വീട്ടലും ഉള്ള നാണക്കേട് ഓർത്ത് ആത്മഹത്യയെ കുരിച്ച് വരെ വ്യവസായി ചിന്തിച്ചു. പിന്നീട് ഒരു സുഹൃത്തിന്റഎ നിർദേശ പ്രകാരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഖത്തറിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ എടുത്തിരുന്ന മുറിയെ കുറിച്ചും വാടകയ്ക്ക് എടുത്ത ആളെ കുറിച്ചും വിവരം ലഭിക്കുകയായിരുന്നു.

ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമം
കുറച്ച് പണം വ്യവസായി സവാദിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തിരുന്നു. ഈ പണം തളിപ്പറമ്പിലെ എടിഎം കൗണ്ടറിൽ നിന്നാണ് പിൻവലിച്ചത്. ഈ ഭാഗത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. തളിപ്പറമ്പിൽ നിന്ന് ബെംഗളൂരുവിലേക്ക് പ്രതികൾ രക്ഷപ്പെടാനുള്ള ശ്രമം നടത്തി. എന്നാൽ പോലീസും ഇവർക്ക് പിന്നാലെ തിരിക്കുകയായിരുന്നു.

അറസ്റ്റ് ലോഡ്ജിൽ വെച്ച്...
ബെംഗളൂരുവിലേക്കുള്ള യാത്രാ മധ്യേ പ്രതികൾ മടിക്കേരിയിലെ ഒരു ലോഡ്ജിൽ റൂമെടുത്തു. ഇവിടെ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ നിരവധി മലയാളികൾ ഇവരുടെ വലയിൽ വീണിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റ് ചെയ്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. എറമാകുളം എസിപി കെ ലാൽജി, സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ് വിജശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications