5 പേര്‍ ചേര്‍ന്ന് നടത്തിയ കവര്‍ച്ച പക്ഷേ സ്വര്‍ണവും പണവും ഒരാള്‍ക്ക് മാത്രം, കുഡ്‌ലു കവര്‍ച്ച ഇങ്ങനെ
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ കുഡ്‌ലു സഹകരണ ബാങ്ക് കവര്‍ച്ച നടത്തിയ സംഘത്തിലെ നാല് പേര്‍ പിടിയിലായതായി സൂചന. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. അതേ സമയം കൊള്ളയടിച്ച സ്വര്‍ണവും പണവുമൊക്കെ കൈവശം വച്ചിരിയ്ക്കുന്ന അഞ്ചാമനെ ഇതുവരേയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികളില്‍ ഒരാള്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവിന്റെ ബന്ധുവാണെന്നാണ് റിപ്പോര്‍ട്ട്. കൊള്ളയടിച്ച സ്വര്‍ണത്തേയും പറണത്തെയും പറ്റിയുള്ള കൃത്യമായ വിവരം ലഭിയ്ക്കണമെങ്കില്‍ അഞ്ചാമനെ പിടികൂടിയേ മതിയാകൂ. ഇയാള്‍ മുംബൈയിലേയ്ക്ക് കടന്നിട്ടുണ്ടാകാം ന്നെും പൊലീസ് സംശയിക്കുന്നു.

20 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും ബാങ്കില്‍ നിന്ന് കവര്‍ന്നതായാണ് വിവരം. ബാങ്കിലെ ജീവനക്കാരികളേയും ഇടപാടുകാരിയേയും ബന്ദിയാക്കിയ ശേഷമാണ് പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയത്. ബാങ്കിന്റെ വിശ്വാസ്യത തകര്‍ക്കുക എന്നതും കൊള്ള സംഘം ലക്ഷ്യം വച്ചിരുന്നതായി പൊലീസ് സംശയിക്കുന്നു.












Click it and Unblock the Notifications