കോട്ടയത്തെ കൊളെജില്‍ കാമുകനെ ചൊല്ലി വിദ്യാര്‍ഥിനികള്‍ തല്ലുകൂടി, കാര്യം നിസാരം!
കോട്ടയം: കോട്ടയം നഗരത്തിലെ പ്രമുഖ കൊളെജില്‍ കാമുകനെ ചൊല്ലി വിദ്യാര്‍ഥിനികള്‍ ഏറ്റുമുട്ടി. കൊളെജിലെ വിദ്യാര്‍ഥിനിയെ സഹപാഠികളായ മൂന്ന് പെണ്‍കുട്ടികള്‍ മര്‍ദ്ദിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൈരളി ന്യൂസ് ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കാമുകനെച്ചൊല്ലി മുന്‍പുണ്ടായ പ്രശ്‌നത്തിലെ വൈരാഗ്യം തീര്‍ക്കാന്‍ കോഴ്‌സ് അവസാനിച്ച ദിവസം മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നത് . ഒരു പെണ്‍കുട്ടിയുടെ കാമുകനൊപ്പം ഫോട്ടോയെടുത്തതിനെച്ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് .

ഫോട്ടോ എടുത്തതിനെച്ചൊല്ലി നാലംഗ സംഘത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഇതിന് പകരം വീട്ടാനായി മൂന്ന് വിദ്യാര്‍ഥിനികള്‍ സഹപാഠിയായ വിദ്യാര്‍ഥിനിയെ കൊളെജിലെ ഒരു മുറിയിലേയ്ക്ക് വിളിച്ച് വരുത്തി മര്‍ദ്ദിച്ചു .
മര്‍ദ്ദനമേറ്റു എന്ന് പരാതിപ്പെടുന്ന ഈ വിദ്യാര്‍ഥിനി പക്ഷേ ആശുപത്രിയില്‍ ചികിത്സ തേടിയില്ല. കേസെടുത്ത് മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം . ആരോപണ വിധേയരായ വിദ്യാര്‍ഥിനികള്‍ കോട്ടയത്തെ സമ്പന്ന കുടുംബംഗങ്ങളിലെ അംഗങ്ങളായതിനാല്‍ പൊലീസിന് മേല്‍ സമ്മര്‍ദ്ദമുള്ളതായും പറയപ്പെടുന്നു .












Click it and Unblock the Notifications