നാലുകോടി ക്രിസ്തുമസ് ബംബറടിച്ച ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി..എന്തൊരു ഭാഗ്യം..!!
തിരുവനന്തപുരത്തെ മരപ്പണിക്കാരന് ഭാഗ്യദേവതയുടെ കടാക്ഷം. ഷാജി ഇനി കോടിപതി.
തിരുവനന്തപുരം. ഇത്തവണ സംസ്ഥാന ലോട്ടറിയുടെ ഭാഗ്യദേവത പ്രത്യക്ഷപ്പെട്ടത് മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ മരപ്പണിക്കാരന്‍ ഷാജിയുടെ വീട്ടിലാണ്. ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍ സമ്മാനമായ നാലുകോടിയാണ് ഷാജിയേയും കുടുംബത്തേയും തേടിയെത്തിയത്.
മംഗലാപുരത്ത് തന്നെയുള്ള ലോട്ടറിവില്‍പനക്കാരനില്‍ നിന്നാണ് ഷാജി ലോട്ടറിയെടുത്തത്. ആയിരം രൂപയടിച്ച ലോട്ടറി മാറിയെടുത്ത് വാങ്ങിയ ലോട്ടറിയിലാണ് ഭാഗ്യം തേടിവന്നത്. ടിക്കറ്റ് ചെമ്പകമംഗലം എസ്ബിടി ശാഖയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.

മരപ്പണിക്കാരനായ ഷാജിക്ക് ലോട്ടറിത്തുക കൊണ്ട് ചെറിയ സ്വപ്‌നങ്ങളേ പൂര്‍ത്തിയാക്കാനുള്ളൂ. സര്‍ക്കാര്‍ സഹായത്തോടെ പണിയുന്ന വീട് പാതിവഴിയിലാണ്. സ്ഥലം വാങ്ങി മക്കള്‍ക്കായി നല്ലൊരു വീട് പണിയണമെന്നും മക്കളെ നല്ല രീതിയില്‍ പഠിപ്പിക്കണമെന്നും അടക്കമുള്ള ചെറിയ മോഹങ്ങളേ ഈ നാല്‍പ്പതുകാരനുള്ളൂ. കോടിപതിയായെങ്കിലും മരപ്പണി തുടരുമെന്നാണ് ഷാജി പറയുന്നത്. അമ്മയും അച്ഛനും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് ഷാജിയുടെ കുടുംബം.












Click it and Unblock the Notifications