ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കണ്ടെയ്‌നര്‍ ലോറി ഇന്നോവയ്ക്ക് മുകളിലേക്ക് മറിഞ്ഞു; 4 മരണം
മലപ്പുറം: ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ഇന്നോവ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു. കോട്ടക്കല്‍ എടരിക്കോട് പാലച്ചിറമേടിലാണ് അപകടം നടന്നത്. പുലര്‍ച്ച മൂന്നരയോടെയാണ് അപകടം.
അപകടത്തില്‍ ചൊക്ലി സ്വദേശികളായ ഷംസീര്‍(29), മുഹമ്മദ് പര്‍വീസ്(21), ഫൈസല്‍, തലശ്ശേരി സ്വദേശിയായ ഷംസീര്‍ എന്നിവരാണ് സംഭവസ്ഥലത്ത് വെച്ച് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കു പറ്റിയിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

പരിക്ക് പറ്റിയവരെ കോട്ടയ്ക്കല്‍ സ്വാകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂരില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് പോകുന്ന വഴിയ്ക്കാണ് അപകടം സംഭവിച്ചത്. ക്ലാരിക്യാമ്പില്‍ വെച്ച് ചെങ്കുത്തായ വളവ് തിരിയുന്നതിനിടയില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ ലോറി ഇന്നോവയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു.
ലോറിയില്‍ അമിതഭാരം കയറ്റിയതും കാര്‍ യാത്രക്കാരുടെ അശ്രദ്ധയുമാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്. ഏറെ നേരത്തെ പരിശ്രമം കൊണ്ടാണ് ലോറിക്കടിയില്‍ നിന്നും കാര്‍ പുറത്തെടുത്തത്. അപകടം സംഭവിച്ചവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന് എല്ലാ സഹായവും ലോറി ഡ്രൈവര്‍ ചെയ്തിരുന്നു, എന്നാള്‍ ആശുപത്രിയില്‍ വെച്ച് ഇയാളെ കാണായി. ഡ്രൈവര്‍ക്ക് നേരെ പോലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications