Get Updates
Get notified of breaking news, exclusive insights, and must-see stories!

സേവനങ്ങൾക്ക് കെഎസ്ഇബി ഓഫീസിലേക്ക് പോകണ്ട, ഈ ടോൾ ഫ്രീ നമ്പറിലേക്ക് ഡയൽ ചെയ്യൂ

തിരുവനന്തപുരം: ഇനി വൈദ്യുതി സംബന്ധമായ സേവനങ്ങൾക്കായി കെ എസ് ഇ ബി ഓഫീസ് സന്ദർശിക്കേണ്ടതില്ല. 1912 എന്ന നാലക്ക ടോൾഫ്രീ നമ്പറിലേക്ക് ഒറ്റ ഫോൺ കാൾ മതി, സേവനങ്ങൾ നിങ്ങളുടെ വാതിൽപ്പടിയിലെത്തും. ഉപഭോക്തൃ സേവനത്തിന്റെ പുതുചരിത്രം രചിക്കുകയാണ്, കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ എസ് ഇ ബി. പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫെയ്സ്/ കണക്റ്റഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതി മീറ്റർ/ ലൈൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങൾക്കായി ഇനി ഒരൊറ്റ ഫോൺ കോൾ മതിയാവും.

ആദ്യ ഘട്ടമെന്ന നിലയിൽ, തിരഞ്ഞെടുക്കപ്പെട്ട 368 സെക്ഷനോഫീസുകളിലാണ് ഈ സേവനം നടപ്പാക്കിയിരിക്കുന്നത്. 1912 എന്ന കസ്റ്റമർകെയർ നമ്പരിലേക്കാണ് വിളിക്കേണ്ടത്. കോൾ കണക്റ്റാവുമ്പോൾ വീണ്ടും 19 ഡയൽ ചെയ്ത് കസ്റ്റമർകെയർ എക്സിക്യൂട്ടീവുമായി സംസാരിച്ച് രജിസ്റ്റർ ചെയ്യാം. അപേക്ഷ അപ്പോൾത്തന്നെ കമ്പ്യൂട്ടർ സംവിധാനം വഴി അതത് സെക്ഷൻ ഓഫീസിലേക്ക് കൈമാറും.

cn

സെക്ഷൻ ഓഫീസിൽ നിന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥൻ ഉപഭോക്താവിനെ ഫോണിൽ ബന്ധപ്പെട്ട് വിശദാംശങ്ങൾ തിരക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഉപഭോക്താവിന് സൗകര്യമുള്ള സമയത്ത് ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച് വേണ്ട നടപടി സ്വീകരിക്കും. 1912 എന്ന നമ്പരിലേക്ക് അപേക്ഷക/ അപേക്ഷകൻ നേരിട്ട് വിളിച്ചാൽ മതി. ഓഫീസ് സമയത്തുതന്നെ വിളിക്കണമെന്നില്ല. 1912 ന്റെ സേവനം അവധികളില്ലാതെ 24 മണിക്കൂറും ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+