കാലവര്‍ഷക്കെടുതി: വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. മഴക്കെടുതി കാരണം വന്‍ നാശനഷ്ടങ്ങളുണ്ടായ വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിലെ കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് പുറമേ ഈ ജില്ലകളിലെ അംഗണ്‍വാടികള്‍ക്കും അവധിയായിരിക്കും. ആരോഗ്യ സര്‍വ്വകലാശാല ആഗസ്റ്റ് 26വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.













Click it and Unblock the Notifications