കൊടുങ്ങല്ലൂരിലെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ: മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമെന്ന്!
തൃശൂർ: കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പൂല്ലൂറ്റ് തൈപ്പറമ്പത്ത് വിനോദ് (45), ഭാര്യ രമ (42), മക്കളായ നയന(17), നീരജ് (9) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് അയൽക്കാരാണ് പോലീസിൽ വിവരമറിയിച്ചത്.
പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിൽ നിന്ന് നാല് മൃതദേഹങ്ങൾ. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീടിനുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിട്ടുണ്ട്. വീട്ടുകാരെക്കുറിച്ച് വെള്ളിയാഴ്ച മുതൽ വിവരമില്ലായിരുന്നുവെന്നാണ് സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നത്. തൃശ്ശൂർ ജില്ലാ സൂപ്രണ്ട് കെ പി വിജയകുമാരൻ, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ്, കൊടുങ്ങല്ലൂർ സിഐ പികെ പത്മരാജൻ, എസ്ഐ ഇആർ ബൈജു, എന്നിവരുൾപ്പെട്ട സംഘമാണ് വീട്ടിലെത്തി ഇൻസ്ക്വറ്റ് നടത്തിയത്.












Click it and Unblock the Notifications