Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഇന്ന് നാല് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു! ചികിത്സയിലുളളത് 140 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം 2 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. 257 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

Corona

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,190 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,763 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെയുളള കണക്കുകള്‍ ആശ്വാസം പകരുന്നതാണ്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുമ്പോള്‍ കേരളത്തില്‍ വലിയ കുറവാണ് രോഗികളുടെ എണ്ണത്തിലുളളത്. അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലാകട്ടെ വ്യക്തമായ വര്‍ധനവും ഉണ്ട്. രാജ്യത്തെ കൊവിഡ് രോഗികളില്‍ 1.5 ശതമാനം മാത്രമാണ് കേരളത്തില്‍ ഉളളത്. അത് മാത്രമല്ല രാജ്യമൊട്ടാകെ രോഗമുക്തരായവരില്‍ 15 ശതമാനത്തില്‍ അധികവും കേരളത്തില്‍ നിന്നുളളതാണ് എന്നതിലും സംസ്ഥാനത്തിന് ആശ്വസിക്കാം. കൂടുതൽ പരിശോധനകൾ നടത്തിയും നിയന്ത്രണം കർശനമായി നടപ്പിലാക്കിയുമാണ് കേരളം കൊവിഡിനെ പ്രതിരോധിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+