കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളും റിസോര്‍ട്ട് ഉടമയും മുങ്ങി മരിച്ചു

ടൂറിസ്റ്റ് സ്‌പോട്ടായ പാണിയേലി പോരിലാണ് മുങ്ങി മരിച്ചത്

  • By Akshay
Google Oneindia Malayalam News

കൊച്ചി: മൂന്ന് വിദ്യാര്‍ത്ഥികള്‍ പെരിയാര്‍ പുഴയില്‍ മുങ്ങി മരിച്ചു. ദില്ലി സെന്റ് സ്റ്റീഫന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മൂന്നാം വര്‍ഷ സംസ്‌കൃത വിദ്യാര്‍ത്ഥികളായ അനുഭവ് ചന്ദ്ര, ആദിത്യ പട്ടേല്‍, ഒന്നാം വര്‍ കെമിസ്ട്രി വിദ്യാര്‍ത്ഥി കെന്നത്ത് ജോണ്‍ കേരളത്തിലെ ഒരു പ്രൈവറ്റ് റിസോര്‍ട്ട് ഉടമ ബെന്നി എന്നിവാരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം 6.30നായിരുന്നു സംഭവം. മരിച്ച കെന്നത്ത് ജോണ്‍ വയനാട്കാരനാണ്. ദില്ലി സെന്റ് സ്റ്റീഫന്‍ കോളേജിലെ പ്രിന്‍സിപ്പല്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. നല്ല അടിയൊഴുക്കുള്ള സ്ഥലത്താണ് വിദ്യാര്‍ത്ഥഇകള്‍ വീണതെന്ന് പോലീസ് പറഞ്ഞു.

Kochi Map

ടൂറിസ്റ്റ് സ്‌പോട്ടായ പാണിയേലി പോരിലാണ് മുങ്ങി മരിച്ചത്. പെരുമ്പാവൂരിനടുത്തുള്ള ടൂറിസിറ്റ് സ്‌പോട്ടാണ് പാണിയേലി പോര്. വഴുക്കുള്ള പാറക്കൂട്ടങ്ങളാണ് ഇവിടെ ഉള്ളതെന്ന് പോലീസ് പറഞ്ഞു. ബെന്നിയുടെ മകളുടെ സുഹൃത്തുക്കളായിരുന്നു ദില്ലി സ്വദേശികള്‍.

English summary
Three students from Delhi's St Stephen's College and a resort owner from Kerala drowned in the Periyar river in the state Friday evening, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X