കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിലും കാസര്‍ഗോഡും തെരുവ് നായയുടെ ആക്രമണം, 7 പേര്‍ക്ക് പരിക്കേറ്റു

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാകുന്നതിനിടെ കൊച്ചിയില്‍ നാല് പേര്‍ക്ക് കൂടി നായയുടെ കടിയേറ്റു. കൊച്ചി പുതുവൈപ്പിനില്‍ മൂന്നാം ക്ളാസ് വിദ്യാര്‍ഥിയടക്കം നാല് പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. അച്ഛനൊപ്പം സ്‌കൂളിലേയ്ക്ക് പോകവെയാണ് മൂന്നാം ക്ളാസുകാരന്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നത്.

കാസര്‍ഗോഡ് മഞ്ചേശ്വരത്തും മൂന്ന് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. നാലും അഞ്ചും ഏഴും വയസുള്ള കുട്ടികള്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത് . പുതുവെപ്പിനില്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായ കുട്ടിയുടെ പരിക്ക് സാരമുള്ളതാണ്. വൈപ്പിനില്‍ തന്നെയാണ് മൂന്ന് പേര്‍ക്ക് കൂടി തെരുവ് നായയുടെ കടിയേറ്റത് .

Stray Dog

കുട്ടിയുടെ കൈകള്‍ക്കും വയറിനുമാണ് കടിയേറ്റത്. സ്‌കൂള്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു കുട്ടിയും അച്ഛനും . പ്രകോപിതരായ നാട്ടുകാര്‍ തെരുവ് നായയെ തല്ലിക്കൊന്നു . ചെറിയ കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത് . കഴിഞ്ഞ ദിവസവും കൊച്ചിയില്‍ തെരുവ് നായയുടെ ആക്രമണം ഉണ്ടായിരുന്നു. അങ്കണവാടി വിദ്യാര്‍ഥിയ്ക്കും ആയയ്ക്കുമാണ് അന്ന് കടിയേറ്റത് .

English summary
Four, including kid, bitten by stray dog in Kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X