കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം കൊടുത്ത് വാങ്ങിക്കുന്ന വിഷം; കേരളത്തില്‍ സുരക്ഷിതമല്ലാത നാല് കുപ്പിവെള്ള കമ്പനികള്‍

  • By Desk
Google Oneindia Malayalam News

നിത്യജീവിതത്തില്‍ മലയാളികള്‍ക്ക് ഇന്ന് ഒഴിച്ചു കൂടാനാവാത്തതാണ് കുപ്പിവെള്ളം. യാത്രയിലും മറ്റുമായി മലയാളികള്‍ കുടിച്ചു തീര്‍ക്കുന്നത് കോടിക്കണക്കിന് രൂപയുടെ കുപ്പിവെള്ളമാണ്. മലയാളികളുടെ കുപ്പിവെള്ള ഭ്രമം കണ്ട് അന്താരാഷ്ട്ര കമ്പനികള്‍ മുതല്‍ പ്രദേശിക കമ്പനികള്‍ വരെ കേരളത്തില്‍ കുപ്പിവെള്ള ബിസിനസ് നടത്തുന്നു. എണ്ണിയാലൊടുങ്ങാത്ത ബ്രാന്‍ഡുകളില്‍ ഇന്ന് കേരളത്തില്‍ കുപ്പിവെള്ളം ലഭ്യമാണ്.

എന്നാല്‍ പലപ്പോഴും പണം കൊടുത്ത് വിഷം വാങ്ങികുടിക്കേണ്ട അവസ്ഥയാണ് മലയാളികള്‍ക്ക് ഉള്ളത്. കമ്പോളത്തില്‍ മത്സരം വര്‍ധിച്ചതും ലാഭം മാത്രം ലക്ഷ്യമാക്കുന്നതും കാരണം ശുദ്ധമല്ലത്ത വെള്ളമാണ് മലയാളികള്‍ക്ക് വാങ്ങികുടിക്കേണ്ടി വരുന്നത്. പലപ്പോഴും ശുദ്ധമല്ലാത്ത കുപ്പിവെള്ള കമ്പനികള്‍ അധികൃതര്‍ പൂട്ടിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും വിപണിയില്‍ ശുദ്ധമല്ലാത്ത വെള്ളം വിതരണം ചെയ്യുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പണം കൊടുത്ത് വാങ്ങുന്ന വിഷം

പണം കൊടുത്ത് വാങ്ങുന്ന വിഷം

ശുദ്ധമെന്ന് കരുതി മലയാളികള്‍ പണം കൊടുത്ത് വാങ്ങികുടിക്കുന്ന കുപ്പിവെള്ളങ്ങള്‍ അത്ര ശുദ്ധമല്ലെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സുരക്ഷിതമല്ലാത്ത വെള്ളം വില്‍പ്പന നടത്തുന്നതായി നിരന്തരം പരാധികള്‍ ലഭിച്ചതോടെ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങാളായിരുന്നു.

നാല് കമ്പനികള്‍

നാല് കമ്പനികള്‍

സുരക്ഷിതമല്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്ന നാല് കമ്പനികള്‍ അധികൃതരുടെ പരിശോധനയില്‍ കുടുങ്ങി. ഭക്ഷ്യ സുരക്ഷാ വകുപ്പാണ് കുപ്പിവെള്ള കമ്പനികളില്‍ പരിശോധന നടത്തിയത്. ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിക്കാതെയും യാതൊരു പരിശോധനയും കൂടാതെ വില്‍ക്കുന്ന നാല് കമ്പനികളോടും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് ആവശ്യപ്പെട്ടു. ഇവര്‍ക്കെതിരെ നിയമനടപടികളും സ്വീകരിക്കും

വേറേയും

വേറേയും

പൂട്ടാന്‍ പറഞ്ഞ നാല് കമ്പനികള്‍ക്ക് പുറമെ സുരക്ഷിതമല്ലാത്ത വെള്ളം വില്‍ക്കുന്ന വേറെ പത്ത് കമ്പനികളും പരിശോധനയില്‍ കുടുങ്ങിയിട്ടുണ്ട്. നിബന്ധനകള്‍ പാലിക്കുന്നതുവരെ ഇവരോട് പ്രവര്‍ത്തനം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയില്‍ കുടുങ്ങിയ കമ്പനികളുടെ പേര് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പുറത്ത് വിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നടപടി

നടപടി

പരാതികള്‍ ലഭിച്ചതിനേ തുടര്‍ന്ന് ജില്ലാ അടിസ്ഥാനത്തില്‍ വകുപ്പ് പരിശോധന നടത്തുകയായിരുന്നു. പിന്നീട് വിവിധ ജില്ലാ വകുപ്പ് മേധാവികള്‍ പരിശോധനാ റിപ്പോര്‍ട്ട് ഭക്ഷ്യസുരക്ഷാ കമ്മീഷ്ണര്‍ രാജമാണിക്യത്തിന് അയച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ശുപാര്‍ശയിലാണ് കമ്പനികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

കാലതാമസം

കാലതാമസം

പരിശോധനിയില്‍ പിടിക്കപ്പെടാറുണ്ടെങ്കിലും വകുപ്പിന്റെ നിയമനടപടികള്‍ അത്ര കാര്യക്ഷമമല്ല എന്ന ആരോപണം ഉണ്ട്. 2014 മുതലുള്ള കേസുകള്‍ വിവിധ കോടതികളില്‍ കെട്ടികിടക്കുന്നുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ പേര് മാറ്റി കമ്പനികള്‍ വീണ്ടും വിപണിയില്‍ എത്തും. അതതു സ്ഥലത്തെ ആര്‍ഡിഓമാരാണ് വിഷയത്തില്‍ നടപടി സ്വീകരിക്കേണ്ടത്.

രാജ്യത്ത്

രാജ്യത്ത്

രാജ്യത്ത് വില്‍ക്കുന്ന പത്ത് കുപ്പിവെള്ളത്തില്‍ മൂന്നെണ്ണവും മലിനജലം അടങ്ങിയതാണെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരു അമേരിക്കന്‍ സ്ഥാപനം 11 കുടിവെള്ള ബ്രാന്‍ഡുകളിലെ 250 ബോട്ടിലുകളില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരം പുറത്തറിഞ്ഞത്. ഇന്ത്യയടക്കമുള്ള 9 രാജ്യങ്ങളിലെ കുപ്പിവെള്ളവും ഇവര്‍ പഠന വിധേയമാക്കിയിരുന്നു.

രോഗകാരണം

രോഗകാരണം

കേരളത്തില്‍ ഇന്ന് അറുന്നൂറിലേറെ കുപ്പിവെള്ള നിര്‍മ്മാണ യൂണിറ്റുകള്‍ ഉണ്ട്. അതില്‍ 142 എണ്ണത്തിന് മാത്രമാണ് ഐഎസ്‌ഐയുടേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും അനുമതിയുള്ളത്. അര്‍ബുധത്തിനും ബീജത്തിന്റെ അളവ്കുറക്കാനും കുട്ടികളില്‍ ഓട്ടിസത്തിനും കാരണമായേക്കാവുന്നതുമായ വിഷവസ്തുക്കളാണ് കുപ്പിവെള്ളം പരിശോധിച്ചപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞത്

മുമ്പ്

മുമ്പ്

2016-17 കാലയളവില്‍ കേന്ദ്രം 743 വെള്ളകുപ്പികള്‍ സാംപിളുകളായെടുത്ത് പരിശോധനക്ക് അയച്ചിരുന്നു. 743 ല്‍ 224 സാംപികളുകളും മലിനപ്പെട്ടതാണെന്ന് അന്ന് കണ്ടെത്തിയിരുന്നു. കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോററ്റിയാണ് അന്ന് പരിശോധന നടത്തിയത്. തുടര്‍ന്ന് 131 കുപ്പിവ്വെള്ള നിര്‍മാതാക്കളുടെ പേരില്‍ അന്ന് കേസെടുക്കുകയും ചെയ്തു

English summary
four kerala bottled water companies areunder scanner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X