കേരളത്തിൽ നാല് ജില്ലകളിൽ ഡ്രൈ റൺ: തിരുവനന്തപുരത്ത് നാലിടങ്ങൾ സജ്ജം, വയനാടും പാലക്കാടും പട്ടികയിൽ!!!
തിരുവനന്തപുരം: രാജ്യത്ത് കൊറോണ വൈറസ് വാക്സിന്റെ ഡ്രൈ റൺ നടക്കുമ്പോൾ കേരളത്തിൽ നാല് ജില്ലകളും ഇതിന്റെ ഭാഗമാകും. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ശനിയാഴ്ച ഡ്രൈ റൺ നടക്കുന്നത്. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിൽ ഡ്രൈ റൺ നടത്തുമ്പോൾ മറ്റ് ജില്ലകളിൽ മറ്റ് മൂന്ന് ജില്ലകളിലും ഓരോ ആശുപത്രികളിൽ വീതമാണ് ഡ്രൈ റൺ നടക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താക്കൾ വ്യാഴാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ജനുവരി രണ്ട് മുതൽ എല്ലാ സംസ്ഥാനങ്ങളിലും കൊറോണ വൈറസ് വാക്സിൻ ഡ്രൈ റൺ നടത്തുമെന്ന് പ്രഖ്യാപിച്ചത്.
ഗുജറാത്ത്, പഞ്ചാബ്, അസം, ആന്ധ്രപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിൽ നേരത്തെ ഡ്രൈ റൺ വിജയകരമായി നടത്തിയിരുന്നു. ആന്ധ്രപ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്കോട്ട്, ഗാന്ധിനഗർ, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗർ, അസമിലെ സോണിത്പൂർ, നഷബാരി എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തെ ഡ്രൈ റൺ നടത്തിയിരുന്നത്. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും കുറഞ്ഞത് മൂന്ന് കേന്ദ്രങ്ങളിലെങ്കിലും ഡ്രൈ റൺ നടത്തണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. ചില സംസ്ഥാനങ്ങളിൽ ദുർഘടമായ പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന/എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ മാത്രമാണ് ഡ്രൈ റൺ നടത്തുക.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊറോണ വൈറസ് വാക്സിൻ വിതരണ സംവിധാനം സജ്ജമാക്കൽ, വിവരങ്ങൾ അപ് ലോഡ് ചെയ്യൽ, ജില്ലകളിൽ വാക്സിനുകൾ സ്വീകരിക്കുന്നതും വാക്സിനേഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയ്ക്കും പ്രാധാന്യം നൽകുന്നുണ്ട്. വാക്സിനേഷൻ ടീമിനെ വിന്യസിക്കൽ, വാക്സിനേഷൻ സൈറ്റിൽ സാധനങ്ങൾ എത്തിക്കൽ, വാക്സിനേഷന്റെ മോക്ക് ഡ്രിൽ, ബ്ലോക്ക്- ജില്ലാ സംസ്ഥാന തല യോഗങ്ങളിലെ റിപ്പോർട്ടിംഗ്, അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണിൽ ഉൾപ്പെടുന്നുണ്ട്.
കോ-വിൻ പ്ലാറ്റ്‌ഫോമിനെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഐടി പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള കൂടുതൽ നിർദ്ദേശങ്ങളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. വിശദമായ സ്ഥിതിവിവരക്കണക്കുകളും പ്രതികരണങ്ങളും പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങളെയും ഐടി പ്ലാറ്റ്‌ഫോമിനെയും സമ്പന്നമാക്കാൻ സഹായിക്കുമെന്നും കൊറോണ വൈറസ് വാക്സിനേഷൻ പദ്ധതിയെ ശക്തിപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.
കൊറോണ വൈറസ് വാക്സിൻ കുത്തിവെപ്പിന് മുമ്പായുള്ള ഡ്രൈ റണ്ണിന്റെ ലക്ഷ്യം ഒരു ഫീൽഡ് പരിതസ്ഥിതിയിൽ കോ-വിൻ ആപ്ലിക്കേഷന്റെ ഉപയോഗത്തിലെ പ്രവർത്തന സാധ്യത വിലയിരുത്തുകയും ആസൂത്രണവും നടപ്പാക്കലും തമ്മിലുള്ള ബന്ധങ്ങൾ പരീക്ഷിക്കുകയുമാണ്. അതോടൊപ്പം വെല്ലുവിളികൾ തിരിച്ചറിയുകയും കൂടിയാണ്. ആപ്പ് പ്രാബല്യത്തിൽ വരുത്തുന്നതിന് ഇത് വിവിധ തലങ്ങളിലുള്ള പ്രോഗ്രാം മാനേജർമാർക്ക് ആത്മവിശ്വാസം നൽകുമെന്നും മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications