Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ ബാധിച്ച് അമേരിക്കയില്‍ നാല് മലയാളികള്‍ കൂടി മരിച്ചു, അമേരിക്കയുടെ സ്ഥിതി അതീവ ഗുരുതരം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. റെക്കോഡ് മരണ നിരക്കാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 1979 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം 731 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 12, 841 ആി. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നിരിക്കുകയാണ്. വളരെ പെട്ടെന്നാണ് അമേരിക്കയില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത്.

dies

ഇതിനിടെ അമേരിക്കയില്‍ നാല് മലയാളികള്‍ കൂടി രോഗം ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കില്‍ കൊറോണ ബാധയേറ്റ് ചികിത്സയിലായിരുന്ന ഇടുക്കി കറുത്തേടത്ത് പുത്തന്‍പുരയ്ക്കല്‍ മേരി കോശി (80) മരിച്ചു. കോഴഞ്ചേരി തെക്കേമന ലാലു പ്രതാപ് ഫിലാഡല്‍ഫിയയില്‍ നിന്ന് ഇന്നലെയാണ് മരിച്ചത്. ഇദ്ദേഹം മാര്‍ച്ച് 16 മുതല്‍ ചികിത്സയിലായിരുന്നു. ന്യൂയോര്‍ക്ക് മെട്രോപോളിറ്റന്‍ ട്രാന്‍സിസ്റ്റ് അതോറിറ്റി ട്രാന്‍സ്‌പോര്‍ട്ട് കണ്‍ട്രോളറായി ജോലി ചെയ്യുകയായിരുന്നു.

തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍ ന്യൂയോര്‍ക്കിലും കോടഞ്ചരി സ്വദേശി ടെക്‌സാസിസുമാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും അമേരിക്കയില്‍ മലയാളികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് 18ഓളം മലയാളികളാണ് വിദേശത്തും മുംബൈയിലുമായി മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

അതേസമയം, വേള്‍ഡ് വൈഡ് സെന്റര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണത്തെക്കാള്‍ കൂടുതലായിരിക്കുകയാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം. ആക്രമണത്തില്‍ അന്ന് 2753 പേരാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം മരിച്ചത്. ആരെ മരണം 2977 ഉം. കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ഇതുവരെ 3202 പേരാണ് മരിച്ചത്. മാര്‍ച്ച് 13 നായിരുന്നു ന്യൂയോര്‍ക്കില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. വെറും രണ്ടാഴ്ച കൊണ്ടാണ് ഇത്രയും അധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതുവരെ ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ന്യൂജേഴ്‌സിയില്‍ ഇന്നലെ 232 പേരാണ് ഇവിടെ മരിച്ചത്. ആകെ മരണം 1232 ആയി.അതേസമയം വൈറസ് വ്യാപനം ശക്തമായതോടെ കുടിയേറ്റ തടവുകാരെ വിട്ടയക്കാന്‍ യുഎസ് നടപടി തുടങ്ങി. രാജ്യത്താകെ വിവിധ കേന്ദ്രങ്ങളില്‍ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ ഇത്തരത്തിലുളള 40,000 ല്‍ അധികം പേര്‍ തടങ്കലില്‍ കഴിയുന്നുണ്ട്. ഇതുവരെ 160 പേരെ വിട്ടയച്ചതായും അധികൃതര്‍ അറിയിച്ചു.

Recommended Video

cmsvideo
    അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരം | Oneindia Malayalam

    ന്യൂജേഴ്സി, അരിസോണ, ലൂസിയാന, പെന്‍സില്‍വാനിയ, മിഷിഗണ്‍, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ 19 കുടിയേറ്റ തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല ഇവിടുത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തടവുകാരില്‍ ഒരു വിഭാഗത്തെ പ്രത്യേകം നിരീക്ഷിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+