കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി കേന്ദ്രനേതാക്കള്‍ ശബരിമലയിലേക്ക്; നാല് പേരെ നിയോഗിച്ച് അമിത് ഷാ!! റിപ്പോര്‍ട്ട് തയ്യാറാക്കും

Google Oneindia Malayalam News

Recommended Video

cmsvideo
നാല് ബിജെപി കേന്ദ്രനേതാക്കള്‍ ശബരിമലയിലേക്ക് | Oneindia Malayalam

ദില്ലി: ബിജെപി കേന്ദ്ര നേതാക്കള്‍ ശബരിമലയിലേക്ക് വരുന്നു. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നാലംഗ സംഘമെത്തുന്നത്. ശബരിമലയില്‍ ബിജെപി നടത്തുന്ന സമരത്തിന് ശക്തി പകരുകയാണ് ഉദ്ദേശം. പോലീസ് അതിക്രമം സംബന്ധിച്ചും പ്രവര്‍ത്തകര്‍ക്കും ഭക്തര്‍ക്കുമെതിരായ നടപടികള്‍ സംബന്ധിച്ചും പ്രതിനിധികള്‍ വിശദമായി ചോദിച്ചറിയും.

ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുണ്ടായേക്കും. കേന്ദ്രനേതാക്കളെ സംസ്ഥാനത്തെ സാഹചര്യം നേരത്തെ ശ്രീധരന്‍ പിള്ളയടക്കമുള്ള നേതാക്കള്‍ ധരിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിയെ പോലീസ് തടഞ്ഞതടക്കമുള്ള വിഷയം ബിജെപി കേന്ദ്രനേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. കേന്ദ്രനേതാക്കള്‍ വരുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഇങ്ങനെ....

ശബരിമലയില്‍ പ്രതിഷേധം

ശബരിമലയില്‍ പ്രതിഷേധം

ശബരിമലയില്‍ പ്രതിഷേധം സംഘടിപ്പിച്ച ബിജെപി നേതാക്കള്‍ക്കെതിരെയെല്ലാം കേസെടുത്തിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അറസ്റ്റിലായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോചനം സാധ്യമായിട്ടില്ല.

കേന്ദ്ര നേതാക്കളെ ധരിപ്പിച്ചു

കേന്ദ്ര നേതാക്കളെ ധരിപ്പിച്ചു

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതാക്കളെ ധരിപ്പിച്ചിരുന്നു. ഇതിന് വേണ്ടി സംസ്ഥാന നേതൃത്വത്തെ ദില്ലിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര പ്രതിനിധി സംഘം ശബരിമലയിലേക്ക് എത്തുന്നത്.

കേന്ദ്രമന്ത്രിയെ പോലും

കേന്ദ്രമന്ത്രിയെ പോലും

പോലീസിന്റെ കര്‍ശന നിയന്ത്രണം നിലനില്‍ക്കുന്ന വേളയിലാണ് കേന്ദ്രമന്ത്രിയും തമിഴ്‌നാട്ടിലെ ബിജെപി നേതാവുമായ പൊന്‍ രാധാകൃഷ്ണന്‍ ശബരിമലയില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ വാഹനം പോലീസ് തടഞ്ഞത് ബിജെപി നേതാക്കളും പോലീസും തമ്മിലുള്ള വാഗ്വാദത്തിന് ഇടയാക്കിയിരുന്നു. കേന്ദ്രമന്ത്രിയെ പോലും തടയുന്ന സാഹചര്യമുണ്ടായി എന്നത് ബിജെപി നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.

അണികള്‍ക്കിടയില്‍ അമര്‍ഷം

അണികള്‍ക്കിടയില്‍ അമര്‍ഷം

എന്നാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്തിട്ടും ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ബിജെപി നേതൃത്വത്തിന് സാധിക്കാത്തതില്‍ അണികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് നാലംഗ പ്രതിനിധി സംഘത്തെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശബരിമലയിലേക്ക് അയക്കുന്നത്.

റിപ്പോര്‍ട്ട് 15 ദിവസത്തിനകം

റിപ്പോര്‍ട്ട് 15 ദിവസത്തിനകം

ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ, പട്ടിക ജാതി മോര്‍ച്ച ദേശീയ പ്രസിഡന്റ് വിനോദ് സോങ്കാര്‍, പാര്‍ലമെന്റംഗങ്ങളായ പ്രഹ്ലാദ് ജോഷി, നളിന്‍ കുമാര്‍ കാട്ടീല്‍ എന്നിവരാണ് ശബരിമലയിലെത്തുക. ഇവര്‍ വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ പ്രസിഡന്റ് അമിത് ഷാക്ക് സമര്‍പ്പിക്കും. ഇതിന് ശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ വേണോ എന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുക.

അമിതമായ ബലപ്രയോഗം

അമിതമായ ബലപ്രയോഗം

നാലംഗ പ്രതിനിധി സംഘം നല്‍കുന്ന റിപ്പോര്‍ട്ട് പഠിച്ച ശേഷം സമരം ശക്തമാക്കുന്ന കാര്യം കേന്ദ്രനേതൃത്വം പരിഗണിക്കും. പോലീസ് അമിതമായ ബലപ്രയോഗം നടത്തിയെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. പ്രതിഷേധം സംഘടിപ്പിച്ച ഓരോ പ്രവര്‍ത്തകനെതിരെയും കേസെടുത്തത് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

മധ്യപ്രദേശില്‍ ബിജെപി വീഴും; കോണ്‍ഗ്രസിന് ഭൂരിപക്ഷം; ഇറക്കിയത് 50000 പേരെ, ലക്ഷ്യം 43 മണ്ഡലം!!മധ്യപ്രദേശില്‍ ബിജെപി വീഴും; കോണ്‍ഗ്രസിന് ഭൂരിപക്ഷം; ഇറക്കിയത് 50000 പേരെ, ലക്ഷ്യം 43 മണ്ഡലം!!

English summary
Four-Member BJP Delegation To Visit Sabarimala To Assess "Agitation"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X