കൊച്ചി: ഫ്ളാറ്റിനുള്ളില്‍ നാലംഗം കുടുംബം മരിച്ച നിലയില്‍
കൊച്ചി: കാക്കനാട് വാഴക്കാലയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ സ്വദേശി സാജു ജോണ്‍സണ്‍ (39), ഭാര്യ ദീപ്തി (32), മക്കളായ അലക്‌സ് (7), ആല്‍ഫ്രഡ് (7) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തയത്. വാഴക്കാലയിലെ ഫഌറ്റിലാണ് കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഷെയര്‍ മാര്‍ക്കറ്റ് മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന ആളാണ് സാജു ജോണ്‍സണ്‍. ഇദ്ദേഹത്തിന് വന്‍ കടബാധ്യതയുണ്ടായിരുന്നതായി സൂചനകളുണ്ട്. തേക്കടിയില്‍ വിനോദ യാത്രയ്ക്ക് പോയി കഴിഞ്ഞ ദിവസമാണ് കുടുംബം തിരിച്ചെത്തിയത്.

ജോലിക്കാര്‍ എത്തിയപ്പോഴാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശ്ശൂര്‍ സ്വദേശികളാണിവര്‍. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.












Click it and Unblock the Notifications