• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിന് ആശങ്ക, നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു, ഇതോടെ ആകെ കേസുകൾ 5 ആയി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തിന് ആശങ്കയായി ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. ഇന്ന് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം അഞ്ചായി.

ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ട് പേര്‍ ആദ്യ കേസിലെ സമ്പര്‍ക്ക പട്ടികയില്‍ ഉളളവരാണ്. ആദ്യ ഒമിക്രോണ്‍ രോഗിയുടെ ഭാര്യയ്ക്കും അമ്മയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റ് രണ്ട് പേര്‍ എറണാകുളം, തിരുവനന്തപുരം സ്വദേശികളാണ് എന്നാണ് വിവരം. എറണാകുളം സ്വദേശി കോംഗോയില്‍ നിന്ന് വന്ന ആളാണ്. തിരുവനന്തപുരം സ്വദേശിയായ രോഗി യുകെയില്‍ നിന്ന് വന്നതാണ്. ഇത് 22കാരിയായ പെണ്‍കുട്ടിയാണെന്നാണ് വിവരം. നാല് പേരും നിരീക്ഷണത്തിലാണ്.

പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ച നാല് പേരും വാക്‌സിന്‍ സ്വീകരിച്ചവരാണ് എന്നാണ് പ്രാഥമിക വിവരമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഇവരുടെ സമ്പര്‍ക്കത്തില്‍ വന്നിരുന്നവര്‍ അടക്കമുളളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. കോംഗോയില്‍ നിന്നും യുകെയില്‍ നിന്നും വന്ന ആളുകളുടെ വിമാന യാത്രയുമായി ബന്ധപ്പെട്ടും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എല്ലാവരും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

cmsvideo
    Omicron threat in Kerala | Oneindia Malayalam

    എന്തിന് വേറൊരു സൂര്യോദയം.. മമ്മൂട്ടിയെ കാണാനെത്തി ശോഭന, സെൽഫി വൈറൽ

    English summary
    Four more Omicron cases confirmed in Kerala, Total tally increased to Five
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    Desktop Bottom Promotion