കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

48 മണിക്കൂറിനിടെ കേരളത്തെ ഞെട്ടിച്ച നാല് കൊലപാതകങ്ങൾ: വില്ലനായത് മദ്യം, മരിച്ചവരിൽ അമ്മയും അച്ഛനും

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പന പുനരാരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കം റിപ്പോർട്ട് ചെയ്തത് നാല് കൊലപാതകങ്ങൾ. 48 മണിക്കൂറിനുള്ളിൽ നാല് കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. കോട്ടയത്ത് അമ്മയെ മകൻ കറിക്കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയതാണ് ഇതിൽ ഒന്ന്. മലപ്പുറത്ത് മദ്യപിച്ചെത്തിയ മകനും പിതാവും തമ്മിലുണ്ടായ തർക്കത്തിനിടെ പിതാവിനെ തള്ളിവീഴ്ത്തിയതോടെ പിതാവ് മരിച്ചതാണ് രണ്ടാമത്തെ സംഭവം.

കോവിഡ് ബാധിതര്‍ക്കൊപ്പം ലോക്കപ്പില്‍ 11 മണിക്കൂര്‍...4 ദിവസം പുറത്തിറങ്ങി, യുവാവിന് സംഭവിച്ചത്!!കോവിഡ് ബാധിതര്‍ക്കൊപ്പം ലോക്കപ്പില്‍ 11 മണിക്കൂര്‍...4 ദിവസം പുറത്തിറങ്ങി, യുവാവിന് സംഭവിച്ചത്!!

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ മാർച്ച് 24 മുതൽ അടച്ചിട്ട മദ്യശാലകൾ രണ്ട് ദിവസം മുമ്പേയാണ് തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. ഇതോടെയാണ് മണിക്കുറുകളുടെ വ്യത്യാസത്തിൽ നാല് കൊലപാതകങ്ങൾക്ക് കേരളം സാക്ഷിയായത്.

അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ മദ്യപിച്ചെത്തിയ മകനാണ് കറിക്കത്തി ഉപയോഗിച്ച് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയായ കുഞ്ഞന്നാമ്മ (55)യാണ് മകനാൽ ക്രൂരമായി കൊലചെയ്യപ്പെട്ടത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഇതോടെ മകൻ ജിതിൻ ബാബുവിനെ പോലീസെത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞന്നാമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

തർക്കത്തിനിടെ കൊലപാതകം

തർക്കത്തിനിടെ കൊലപാതകം

പ്രതിയായ യുവാവ് സ്ഥിരം വീട്ടിൽ മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറുണ്ടെന്നാണ് വിവരം. കുറ്റം സമ്മതിച്ച പ്രതി കുറ്റകൃത്യത്തിന് ശേഷം സമീപത്തെ വീട്ടിലേക്ക് ഫോൺ ചെയ്തതായും വിവരമുണ്ട്. രാത്രി വൈകിയെത്തിയതോടെ അമ്മ വീട്ടിൽ കയറ്റാൻ തയ്യറായിരുന്നില്ല. ഇതിനെച്ചൊല്ലി തുടങ്ങിയ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. അയൽവാസികളാണ് സംഭവം പോലീസിൽ അറിയിച്ചത്. കൊലപാതകം നടത്തിയ ശേഷമാണ് മദ്യപിച്ചതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഫെബ്രുവരിയിൽ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യുവാവും അമ്മയും തമ്മിൽ നേരത്തെയും തർക്കുണ്ടായിരുന്നതായി പോലീസ് പറയുന്നു.

മകൻ മർദിച്ച പിതാവ് മരിച്ചു

മകൻ മർദിച്ച പിതാവ് മരിച്ചു


മലപ്പുറം തിരൂരിൽ മദ്യപിച്ചെത്തിയ മകന്റെ മകന്റെ മർദ്ദനത്തിന് ഇരയായ പിതാവാണ് കൊല്ലപ്പെട്ടത്. തർക്കത്തിനിടെ മകൻ തള്ളി വീഴ്ത്തിയതോടെ പിതാവ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ അബൂബക്കർ സിദ്ദിഖിനെ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടിൽ മദ്യപിച്ചെത്തിയ സംഭവം പിതാവ് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പിതാവിനെ മർദ്ദിച്ച അബുബക്കർ തള്ളിവീഴ്ത്തുകയും ചെയ്തു. കുഴഞ്ഞു വീണ മുഹമ്മദ് ഹാജിയെ നാട്ടുകാർ ഇടപെട്ട് തിരൂർ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

 കുത്തേറ്റ് യുവാവ് മരിച്ചു

കുത്തേറ്റ് യുവാവ് മരിച്ചു

സുഹൃത്തുക്കൾ തമ്മിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിൽ കുത്തേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഒരാൾ മരിച്ചിരുന്നു. മലപ്പുറം താനൂരിലാണ് സംഭവം. തലക്കടത്തൂർ സ്വദേശി ശിഹാബുദ്ദീനാണ് മരിച്ചത്. സുഹൃത്തുക്കളായ നാല് പേർ ചേർന്ന് മദ്യപിക്കുന്നതിനിടെ മദ്യം വീതം വെയ്ക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് എത്തിയത്. തുടർന്ന് ഓട്ടോ ഡ്രൈവറായ ശ്യാം എന്ന യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാൾ താമസിച്ചുവന്നിരുന്ന വാടക വീട്ടിൽ വെച്ചാണ് സംഭവം. ഇതറിഞ്ഞെത്തിയ നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. മരിച്ച യുവാവിനൊപ്പം മദ്യപിച്ച സതി എന്നയാൾ ഒളിവിൽ പോയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളാണ് നാട്ടുകാരെ വിവരമറിയിച്ചത്.

 പോലീസുകാർക്കും പരിക്ക്

പോലീസുകാർക്കും പരിക്ക്

പത്തനംതിട്ടയിലെ പോലീസ് ക്യാമ്പിലും മദ്യം വില്ലനായി. എസ് ഐ മർദ്ദിച്ചെന്ന ആരോപണവുമായി പാചകക്കാരനാണ് ജില്ലയിൽ ചികിത്സ തേടിയത്. ശനിയാഴ്ച രാത്രിയോടെയാണ് ഈ സംഭവം. മെസ്സിൽ എസ്പിയുടെ ജോലിയെ സംബന്ധിച്ചുള്ള തർക്കങ്ങളാണ് പ്രശ്നത്തിൽ കലാശിച്ചത്. മൂന്നാറിൽ മദ്യപാന സദസ്സിലുണ്ടായ തർക്കത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനുൾപ്പെടെ നാല് പേർക്ക് കുത്തേൽക്കുകയായിരുന്നു. കോട്ടേജിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ഈ സംഭവം.

English summary
Four murder cases reported in Kerarala within 48 hours, after liquor shops are opened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X