കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്ത് 11 കൊറോണ ബാധിതർ: നാല് പുതിയ ഹോട്ട്സ്പോട്ടുകൾ, നിയന്ത്രണങ്ങൾ കർശനം!!!

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. ജില്ലയിലെ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളും ഉദ്യോസ്ഥരും യോഗം ചേരും. ജില്ലയിൽ ഏപ്രിൽ 27ന് ആരോഗ്യമേഖലുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, ഭക്ഷ്യോൽപ്പന്നങ്ങളുടെ നിർമാണം, വിതരണം, വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ തുറക്കാവൂ എന്ന് കർശന നിർദേശമുണ്ട്. 33 ഹാജർനിലയോടെ സർക്കാർ ഓഫീസുകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. അതേ സമയം ഹോട്ട്സ്പോട്ടുകളിൽ സർക്കാർ ഓഫീസുകളും തുറക്കേണ്ടതില്ലെന്നാണ് നിർദേശം. നിലവിൽ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ വാഹനങ്ങൾ നിരത്തിലിറക്കരുതെന്നാണ് അധികൃതർ നിർദേശിച്ചിട്ടുള്ള തിങ്കളാഴ്ചത്തെ യോഗത്തിന് ശേഷമായിരിക്കും നിയന്ത്രണങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്ത വരികയുള്ളൂ. 11 പേർക്കാണ് ജില്ലയിൽ ഇപ്പോൾ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

കേരളത്തിൽ എന്തുകൊണ്ട് കൊവിഡ് മരണം കുറഞ്ഞു? സംസ്ഥാനത്ത് എസ് സ്ട്രെയിനോ? ഉത്തരം ഇങ്ങനെ..കേരളത്തിൽ എന്തുകൊണ്ട് കൊവിഡ് മരണം കുറഞ്ഞു? സംസ്ഥാനത്ത് എസ് സ്ട്രെയിനോ? ഉത്തരം ഇങ്ങനെ..

കൊറോണ വൈറസ് പ്രതിരോധത്തിനായി സോഷ്യൽ ഡിസ്റ്റൻസിംഗ് ഉൾപ്പെടെ ആരോഗ്യ വകുപ്പ് നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കാൻ കളക്ടർ പികെ സുധീർ ബാബു അറിയിച്ചിട്ടുണ്ട്. അതോടൊപ്പം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സാമ്പിൾ പരിശോധന വ്യാപകമായി നടത്തുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ്, മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഇൻറർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് എന്നിവിടങ്ങളിലെ സൌകര്യങ്ങളാണ് ഉപയോഗപ്പെടുത്തുക. അതിനൊപ്പം കോട്ടയം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവയുൾപ്പെടെ ജില്ലയിലെ പ്രധാന സർക്കാർ ചികിത്സാ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാനും അടുത്തുള്ള ചികിത്സാ കേന്ദ്രങ്ങളെ ആശ്രയിക്കാനും ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

coronavirus-covid-19-

അയ്മനം, അയർക്കുന്നും, വെള്ളൂർ, തലയോലപ്പറമ്പ് എന്നീ നാല് ഗ്രാമപഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 23ന് രണ്ട് പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ പനച്ചിക്കാട്, വിജയപുരം എന്നീ പഞ്ചായത്തുകൾ നേരത്തെ തന്നെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. മണർകാട് ഗ്രാമപഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ 20, 29, 36, 37 വാർഡുകളാണ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ളത്. പനച്ചിക്കാട് പഞ്ചായത്തിലാണ് രോഗം സ്ഥിരീരിച്ച ആരോഗ്യ പ്രവർത്തകന്റെ വീടുൾപ്പെടുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെ കണ്ടെയ്ൻമെന്റ് സോണുകളായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. ഈ പ്രദേശത്ത് നിന്ന് പുറത്തേക്കോ അകത്തേക്കോ ആളുകൾക്ക് പ്രവേശനം അനുവദിക്കില്ല. ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ആരോഗ്യം ഭക്ഷണവിതരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്.

English summary
Four new hotspots marked in Kottayam, more restrictions to be implemented
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X