ജാഗ്രതൈ!! തമിഴ്നാട്ടിൽ റെഡ് സോണിലുള്ള നാല് ജില്ലകൾ കേരള അതിർത്തിയിൽ: നിരീക്ഷണം ശക്തം
തിരുവനന്തപുരം: കേരളത്തിൽ നിന്ന് കൊറോണ ഭീതി കുറഞ്ഞുവരുമ്പോൾ കേരളത്തിന് ചങ്കിടിപ്പ് കൂട്ടി തമിഴ്നാട്. അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. റെഡ് സോണിലുള്ള തമിഴ്നാട്ടിലെ 17 ജില്ലകളിൽ നാല് ജില്ലകളും കേരളവുമായി അതിർത്തി പങ്കിടുന്നവയാണ്. കോയമ്പത്തൂർ, തേനി, തിരുപ്പൂർ, തിരുനെൽവേലി എന്നീ അതിർത്തി ജില്ലകളെല്ലാം തന്നെ തമിഴ്നാട് റെഡ് സോണിൽ ഉൾപ്പെടുത്തിയിട്ടുള്ളവയാണ്. 31 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1204ലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ വരെയുള്ള കണക്കുകളാണിത്.

മൂന്നാമത് തമിഴ്നാട്
26,87 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയ്ക്ക് പിന്നിൽ മൂന്നാമതായാണ് തമിഴ്നാടിന്റെ സ്ഥാനം. 1561 കേസുകൾ രജിസ്റ്റർ ചെയ്ത ദില്ലിയാണ് രണ്ടാമതുള്ളത്. 12 പേർ രോഗം ബാധിച്ച മരിച്ച തമിഴ്നാട്ടിൽ 81 പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിരുന്നു. ചെന്നൈയിൽ 149 പേർക്കും കൊയമ്പത്തൂരിൽ 126 പേർക്കും ദിണ്ഡുഗലിൽ 45 പേർക്കും തിരുനെൽവേലിയിൽ 38 പേർക്കുമാണ് ഇതുരവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 32 രോഗബാധിതർ ഈറോഡിലുമുണ്ട്.

കോയമ്പത്തൂർ രണ്ടാമത്
തമിഴ്നാട്ടിൽ ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് ചെന്നൈയിലാണ്. 149 പേർക്കാണ് ചെന്നൈയിൽ രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ളത് കേരളവുമായി അതിർത്തി പങ്കിടുന്ന കോയമ്പത്തൂരും. 126 പേർക്ക് കോയമ്പത്തൂരിൽ ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുനെൽവേലിയിൽ 79 പേർക്കും തേനിയിൽ 40 പേർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുറിലധികം രോഗികളാണ് കേരള അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ കേരളത്തിന് ഏറ്റവുമധികം ജാഗ്രത ആവശ്യമുള്ള സമയം കൂടിയാണിത്.

പരിശോധന ശക്തം
ഈ സാഹചര്യത്തിൽ കേരള- കർണാടക അതിർത്തിയിലെന്നതുപോലെ കേരള- തമിഴ്നാട് അതിർത്തിയിലും നിയന്ത്രണങ്ങളും പരിശോധനകളും ശക്തമാണ്. ഇരു സംസ്ഥാനങ്ങളും നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്. എന്നാൽ ഊടുവഴികളും വനാന്തര പാതകളും ജനങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കുന്നതാണ് അധികൃതർക്ക് വെല്ലുവിളിയുയർത്തുന്നത്. അതിർത്തികളിൽ പോലീസ് നിരീക്ഷണത്തിന് പുറമേ നിരോധനാജ്ഞയും നിലവിലുണ്ട്.
Recommended Video

22 വാർഡുകളിൽ നിരോധനാജ്ഞ
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളിൽപ്പെടുന്ന 22 വാർഡുകളിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിൽ ഉൾപ്പെടുന്ന ശാന്തൻപാറ പഞ്ചായത്തിലെ ഒന്ന്, ഒമ്പത്, അഞ്ച്, ഏഴ്, നെടുങ്കണ്ടത്തെ എട്ട്, ഒമ്പത്, 11, കരുണാപുരത്തെ നാല്, ഏഴ്, 10, 11, വണ്ടൻമേട്, ഏഴ്, പത്ത്, പത്ത്, ചക്കുപള്ളം എട്ട്, 11, കുമളിയിലെ ആറ്, ഏഴ് എട്ട്, ഒമ്പത് വാർഡുകളിലും നിരോധനാജ്ഞ പ്രാബല്യത്തിലുണ്ട്. ചിന്നക്കനാലിൽ അഞ്ചാം വാർഡിലും ഉടുമ്പൻ ചോലയിൽ അഞ്ച്, ഏഴ് എന്നീ വാർഡുകളിലും നിരോനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications