കുളിമുറി ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി 17കാരിയെ പീഡിപ്പിച്ചു! കൊല്ലത്ത് 4 പേർ പിടിയിൽ
കൊല്ലം: കുളിമുറി ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി കൊല്ലത്ത് പതിനേഴുകാരിയെ രണ്ട് മാസത്തോളമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവന്റെ ഭാര്യ അടക്കം നാല് പേര് അറസ്റ്റിലായി. പ്രതികളായ മറ്റ് 5 പേര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടരുന്നു. അമ്മാവന്റെ ഭാര്യയായ തേവള്ളി സ്വദേശിനിയാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പലര്‍ക്കും കൈമാറിയത്.
കരുനാഗപ്പളളിയിലെ ലോഡ്ജ്, കൊല്ലം, കൊട്ടിയം, കരുനാഗപ്പളളി തുടങ്ങിയ സ്ഥലങ്ങളിലെ ഹോം സ്റ്റേകള്‍ എന്നിവിടങ്ങളില്‍ എത്തിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കൊല്ലത്തെ സ്വകാര്യ സ്ഥാനപത്തിന് ജോലിയുണ്ട് എന്ന പേരിലാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും എല്ലാ ദിവസവും ഇറങ്ങിയിരുന്നത്.
നവംബര്‍ 9ാം തിയ്യതി രാവിലെ വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടി അന്ന് തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്കി. എന്നാല്‍ പിറ്റേ ദിവസം അമ്മാവന്റെ ഭാര്യയായ സ്ത്രീ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു. പെണ്‍കുട്ടിയെ താന്‍ തിരുവനന്തപുരത്ത് നിന്ന് പിടികൂടിയതാണ് എന്നാണ് ഈ സ്ത്രീ വീട്ടുകാരോട് അന്ന് പറഞ്ഞത്.

തിരിച്ച് വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാതാപിതാക്കള്‍ക്ക് അസ്വാഭാവികത തോന്നി. തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ഒരു കൗണ്‍സിലറിന് അടുത്ത് എത്തിച്ചു. ഇതോടെയാണ് പീഡന വിവരം പെണ്‍കുട്ടി തുറന്ന് പറയുന്നത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. കുളിമുറിയില്‍ നിന്ന് രഹസ്യമായി പകര്‍ത്തിയ തന്റെ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി അമ്മാവന്റെ ഭാര്യ തന്നെ പലര്‍ക്കും കാഴ്ച വെച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
കൊല്ലത്തെ സില്‍വര്‍ പ്ലാസ എന്ന ലോഡ്ജാണ് പ്രതികളുടെ പ്രധാന കേന്ദ്രം. അറസ്റ്റിലായ മൂന്ന് പേര് ഈ ലോഡ്ജിലെ ജീവനക്കാരാണ്. പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവെച്ച് അമ്മാവന്റെ ഭാര്യ ലക്ഷങ്ങള്‍ സമ്പാദിച്ചതായി പോലീസ് പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ കണ്ടെത്താനുളള അന്വേഷണം പോലീസ് നടത്തുന്നുണ്ട്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications