സംസ്ഥാനത്ത് ഇന്ന് മാത്രം നാല് കൊവിഡ് മരണം; മരണങ്ങള്‍ മറച്ചുവെക്കുന്നുവെന്ന വാദം തള്ളി മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 നെ തുടര്‍ന്നുള്ള മരണനിരക്ക് ഉയരുന്നു. സംസ്ഥാനത്ത് ഇന്ന് നാല് പേരാണ് മരണപ്പെട്ടത്. ഏറ്റവും ഒടുവില്‍ കൊല്ലം ചെറിയ വെളിനെല്ലൂര്‍ സ്വദേശി അബ്ദുള്‍ സലാം ആണ് മരണപ്പെട്ടത്. കൊവിഡ് സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത പ്രമേഹ രോഗിയായിരുന്നു. രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു.
അബ്ദുള്‍ സലാമിനെ കൂടാതെ കാസര്‍ഗോഡ്, തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് ഇന്ന് കൊവിഡ് രോഗത്തെ തുടര്‍ന്ന് മരണപ്പെടുന്നത്. അവര്‍ മൂന്ന് പേരും മറ്റ് രോഗങ്ങള്‍ക്കും ചികിത്സയെടുക്കുന്നവരായിരുന്നു.

കാസര്‍ഗോഡ് ചികിത്സയില്‍ കഴിയവെ തൃക്കരിപ്പൂര്‍ ആയിറ്റി സ്വദേശി എപി അബ്ദുള്‍ ഖാദറാണ് മരണപ്പെട്ടത്. ഇദ്ദേഹം കാന്‍സര്‍ ബാധിതനായിരുന്നു. പരിയാരം മെഡിക്കല്‍ കൊളിജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കോഴിക്കോട് ജില്ലയില്‍ വടകര വെള്ളികുളങ്ങര സ്വദേശായാണ് മരണപ്പെട്ടത്. 63 വയസാണ്. ഹൃദയ സംബന്ധമായ ചികിത്സയില്‍ കഴിഞ്ഞ ഇവര്‍ക്ക് ഒരേസമയം വൃക്കരോഗവും പ്രമേഹവുമുണ്ടായിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫാണ് ഇന്ന് മരണപ്പെട്ടത്. 70 വയസായിരുന്നു. ഹൃദയ സംബന്ധമായ ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഒപ്പം ആലുവയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച് വീട്ടമ്മക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ യുസി കോളെജ് കടപ്പിള്ളി വളവിന്‍മാലില്‍ സതിയാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 87 ആയി.
അതിനിടെ സംസ്ഥാനത്ത് കൊവിഡ്-19 മരണങ്ങള്‍ മറച്ചുവെക്കുന്നുവെന്ന വാദം തള്ളി ആരോഗ്യമന്ത്രി കെകെ ശൈലജ. കൊവിഡ് ബാധിതരായി മരിച്ചവരെ കൊവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മരണങ്ങള്‍ മറച്ചുവെക്കുന്നുവെന്ന പ്രചരണം ശരിയല്ല. ആലപ്പുഴ നാഷണല്‍ ഇ്ന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ ഫലവും മെഡിക്കല്‍ റിപ്പോര്‍ട്ടും അടിസ്ഥാനമാക്കിയാണ് മരണം ഉള്‍പ്പെടുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടിയതോടെ കൊവിഡ് മരണങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന മരണങ്ങളുടെ എണ്ണവും ഉയരുന്നതായാണ് ആരോപണം. ഹൃദ്രോഹികള്‍, കാന്‍സര്‍, വൃക്കരോഗികള്‍ അടക്കമുള്ളവര്‍ മരണപ്പെട്ടാല്‍ ഇത് കൊവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നാണ് ആരോപണം.












Click it and Unblock the Notifications