കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുപ്പതി യാത്രക്കിടെ അപകടത്തില്‍ മരിച്ച കാസർകോട് സ്വദേശികൾക്ക് നാടിന്റെ യാത്രാമൊഴി

Google Oneindia Malayalam News

കുമ്പള: തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് വേണ്ടിയുള്ള യാത്രക്കിടെ ഇന്നലെ പുലര്‍ച്ചെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിനടുത്ത് ഷൈലോ കാര്‍ ബസിലിടിച്ച് മരിച്ചവര്‍ക്ക് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. നാടിനെ നടുക്കിയ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ കുമ്പള നായിക്കാപ്പിലെ പക്കീരഗട്ടി(72), അനുജന്‍ മഞ്ജപ്പഗട്ടി(67), മഞ്ജപ്പഗട്ടിയുടെ ഭാര്യ സുന്ദരി (55), ബന്ധു മധൂര്‍ മന്നിപ്പാടിയിലെ സദാശിവന്‍ (55)എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ നാട്ടില്‍ കൊണ്ടുവന്ന് സംസ്‌കരിച്ചു.

കണ്ണൂര്‍ സിപിഎമ്മിന് വീണ്ടും പ്രഹരം; ജയരാജന്റെ വാദം ഹൈക്കോടതി തള്ളി, പണി കൊടുത്തത് കേന്ദ്രംകണ്ണൂര്‍ സിപിഎമ്മിന് വീണ്ടും പ്രഹരം; ജയരാജന്റെ വാദം ഹൈക്കോടതി തള്ളി, പണി കൊടുത്തത് കേന്ദ്രം

പക്കീരഗട്ടി, മഞ്ജപ്പഗട്ടി, സുന്ദരി എന്നിവരുടെ മൃതദേഹങ്ങള്‍ പത്തുമണിയോടെ നായിക്കാപ്പ് ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. മൃതദേഹം വീട്ടിലെത്തുമ്പോഴേക്കും നിലവിളികള്‍ ഉയര്‍ന്നു. നിരവധി പേര്‍ സംസ്‌കാരചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു. മരണ വിവരമറിഞ്ഞ് ഇന്നലെയും ഇന്നുമായി നൂറുകണക്കിനാളുകളാണ് നായിക്കാപ്പിലെ വീട്ടിലെത്തിയത്.

accident

തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെട്ട സംഘം സഞ്ചരിച്ച ജീപ്പിന് പിറകില്‍ ബസിടിക്കുകയായിരുന്നു.ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ ആന്ധ്രാപ്രദേശ് ചിത്തൂര്‍ ബങ്കാരുപാല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പത്തംഗ സംഘം കുമ്പള നായിക്കാപ്പില്‍ നിന്ന് സൈലോ ജീപ്പില്‍ തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ടത്.

ക്ഷേത്രത്തിലെത്താന്‍ 140 കിലോമീറ്റര്‍ അവശേഷിക്കെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച സൈലോ ജീപ്പിന് പിറകില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. ജീപ്പ് ഡ്രൈവര്‍ കുമ്പള പെര്‍വാഡിലെ ഉമേശ്(40), പെര്‍വാഡ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഹരീശന്‍ (30), കുമ്പള സ്വദേശികളായ ലക്ഷ്മി, ബോജ, മാധവ, നാഗേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചിത്തൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരങ്ങളുടെയും ഇവരിലൊരാളുടെ ഭാര്യയുടെയും മരണം നായ്ക്കാപ്പിനെ കണ്ണീരിലാഴ്ത്തി.

ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമാകുന്നു, അതിജാഗ്രതാ നിര്‍ദേശം, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമാകുന്നു, അതിജാഗ്രതാ നിര്‍ദേശം, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

ഷമിക്കെതിരായ ആരോപണങ്ങൾ നിർത്താതെ ഹസിൻ.. പാക്-ദുബായ് കാമുകിമാർക്ക് പിന്നാലെ അടുത്തത്!ഷമിക്കെതിരായ ആരോപണങ്ങൾ നിർത്താതെ ഹസിൻ.. പാക്-ദുബായ് കാമുകിമാർക്ക് പിന്നാലെ അടുത്തത്!

English summary
four people died in accident during thirupathi pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X