വെട്ടുകേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ പ്രതിയുടെ അച്ഛന്‍ വെട്ടി; രണ്ട് പേരും മുങ്ങി...
ഉണ്ണിയുടെ വീട്ടിലെത്തി ഇയാളെ പിടികൂടി ജീപ്പിലേക്ക് കയറ്റുന്ന സമയത്ത് ഉണ്ണിയുടെ അച്ഛന്‍ ഗോപാലകൃഷ്ണന്‍ വെട്ടുകത്തി ഉപയോഗിച്ച് പൊലീസുകാരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആലപ്പുഴ: ആലപ്പുഴയില്‍ വെട്ടുകേസിലെ പ്രതിയെ പിടിക്കാനെത്തിയ പോലീസുകാരെ പ്രതിയുടെ അച്ഛന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അക്രമത്തില്‍ എഎസ്‌ഐയടക്കം നാല് പോലീസുകാര്‍ക്ക് ഗുരുതര പരിക്ക്. കരീലക്കുളങ്ങര സ്‌റ്റേഷനിലെ എഎസ്‌ഐ സിയാദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സതീഷ്, രാജേഷ്, ഇക്ബാല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.
വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ എഎസ്‌ഐ സിയാദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റു മൂന്നു പേരെ ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ കായംകുളം കുറ്റിത്തെരുവിലാണ് സംഭവം.

നിരവധി കേസുകളില്‍ പ്രതിയായ ഉണ്ണിയെ പിടികൂടാനായെത്തിയ പോലീസ് സംഘത്തിന് നേരെയാണ് അക്രമണുണ്ടായത്. ഉണ്ണിയുടെ വീട്ടിലെത്തി ഇയാളെ പിടികൂടി ജീപ്പിലേക്ക് കയറ്റുന്ന സമയത്ത് ഉണ്ണിയുടെ അച്ഛന്‍ ഗോപാലകൃഷ്ണന്‍ വെട്ടുകത്തി ഉപയോഗിച്ച് പൊലീസുകാരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ബൈക്ക് യാത്രികരെ വടിവാള്‍ ഉപയോഗിച്ച് വെട്ടിയ കേസില്‍ ഉണ്ണിയെ പിടികൂടൂനായെത്തിയപ്പോഴായിരുന്നു അക്രമണം. നെഞ്ചിനും തലയ്ക്കും പോലീസുകാര്‍ക്ക് വെട്ടേറ്റു. ഇതില്‍ നെഞ്ചില്‍ വെട്ടേറ്റ എഎസ്‌ഐ ഇക്ബാലിന്റെ നില ഗുരുതരമാണ്.
ഇക്ബാലിനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഉണ്ണിയും അച്ഛന്‍ ഗോപാലകൃഷ്ണനും രക്ഷപ്പെട്ടു. പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications