പിണറായിക്കെതിരെ വധഭീഷണിക്ക് പിറകേ, കോഴിക്കോട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഐഎം നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. കോഴിക്കോട് നടന്ന സംഭവത്തില്‍ പത്ത് സിപിഐഎംകാര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്.
കോഴിക്കോട്; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഐഎം നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. കോഴിക്കോട് നടന്ന സംഭവത്തില്‍ പത്ത് സിപിഐഎംകാര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ഒരു സിപിഐഎം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് കേരള മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി മുഴക്കിയതിന്റെ പിന്നാലെയാണ് സംഭവം നടക്കുന്നത്. പിണറായി വിജയന്റെ തല കൊയ്യാന്‍ ഒരു കൊടി രൂപ പ്രതിഫലം നല്‍കുമെന്നാണ് ചന്ദ്രാവത് പറഞ്ഞത്. എന്നാല്‍ തന്റെ പ്രസംഗത്തിലെ പരാമര്‍ശം വിവാദമായതോടെ ചന്ദ്രാവത് ഖേദം പ്രകടിപ്പിക്കുകെയും പിണറായി വിജയനുള്ള ഭീഷണി പിന്‍വലിക്കുകയാണെന്നും അറിയിച്ചിരുന്നു.

കേരളത്തിലെ ആര്‍എസ്എസ്-സിപിഐഎം പ്രക്ഷോപം ഇത് ആദ്യമായിട്ടില്ല. രണ്ട് മാസം മുമ്പാണ് ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് വെട്ടേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ പാര്‍ട്ടിക്കാരല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications