Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണാഘോഷം കൊഴുപ്പിക്കാൻ കുട്ടികൾ ചെയ്തത്! ചോദിക്കാൻ ചെന്ന ടീച്ചറിനെ അവർ... 4 വിദ്യാർത്ഥികൾ അറസ്റ്റിൽ

കുതുരുത്തി: സ്കൂളുകളിലും കോളേജുകളിലും ഓണാഘോഷങ്ങൾ പൊടിപൊടിക്കുന്ന സമയമാണിപ്പോൾ. എന്നാൽ ചില വിരുതന്മാർ ഒപ്പിക്കുന്ന പണി കണ്ടാൽ നമ്മൾ ഞെട്ടിപോകും. ഞീഴൂർ ഐഎച്ച് ആർഡി കോളേജിലെ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സംഭവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ ക്ലാ​സ് മു​റി​യി​ലി​രു​ന്നു മ​ദ്യ​പി​ക്കു​ക​യും അ​ധ്യാ​പ​ക​രെ ഭീ​ഷി​ണി​പെ​ടു​ത്തു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തിരിക്കുകയാണ്.

ക്ലാ​സ്സ് മു​റി​യി​ലി​രു​ന്ന മ​ദ്യ​പി​ക്കു​ക​യും ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ അ​ധ്യാ​പ​ക​രെ മ​ദ്യ​ല​ഹ​രി​യി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​രെ ഭീ​ക്ഷ​ണി​പെ​ടു​ത്തു​ക​യും തു​ട​ർ​ന്ന് കോ​ള​ജി​ലെ ഓ​ണാ​ഘോ​ഷം വി​ദ്യാ​ർ​ഥി​ക​ൾ അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പ്രി​ൻ​സി​പ്പാ​ളി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

അധ്യാപകരോട് തട്ടി കയറി

അധ്യാപകരോട് തട്ടി കയറി

കോ​ള​ജി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന സ​മ​യ​ത്ത് നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സ്സ് മു​റി​യി​ലി​രു​ന്ന മ​ദ്യ​പി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ അ​ധ്യാ​പ​ക​ർ ക്ലാ​സ്സ് മു​റി​യി​ലെ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​ർ​ക്കു നേ​രേ ത​ട്ടി ക​യ​റു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.

പുറത്ത് പോകാൻ ആവശ്യപ്പെട്ടു

പുറത്ത് പോകാൻ ആവശ്യപ്പെട്ടു

സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പ്രി​ൻ​സി​പ്പ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ട് കോ​ള​ജ് പ​രി​സ​ര​ത്ത് നി​ന്ന് പു​റ​ത്തു പോ​കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പ്രിൻസിപ്പാളിനെ കൈയ്യേറ്റം ചെയ്തു

പ്രിൻസിപ്പാളിനെ കൈയ്യേറ്റം ചെയ്തു

അധ്യാപകൻ വിദ്യാർത്ഥികളോട് കോളേജ് പരിസരത്തു നിന്നും പുറത്ത് പോകാൻ ആവശ്യപ്പെട്ടതോടെ പ്രി​ൻ​സി​പ്പ​ളി​നെ കൈ​യ്യേ​റ്റം ചെ​യ്യു​വാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സെക്യൂരിറ്റിക്കാരനെയും വെറുതെ വിട്ടില്ല

സെക്യൂരിറ്റിക്കാരനെയും വെറുതെ വിട്ടില്ല

ഇ​തി​നി​ടെ​യി​ൽ കോ​ള​ജി​ന്‍റെ പ്ര​ധാ​ന​ക​വാ​ടം അ​ട​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ​യും വി​ദ്യാ​ർ​ഥി​ക​ൾ കൈ​യ്യേ​റ്റം ചെ​യ്തു. ഇ​തോ​ടെ കോ​ള​ജി​ലെ ഓ​ണാ​ഘോ​ഷം അ​ല​ങ്കോ​ല​പെ​ട്ടു.

പോലീസിനെ വിവരം അറിയിച്ചു

പോലീസിനെ വിവരം അറിയിച്ചു

പ്രശ്നം രൂക്ഷമായതോടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ നി​റു​ത്തി​വ​ച്ച​തി​ന് ശേ​ഷം പ്രി​ൻ​സി​പ്പ​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

നാല് പേർക്കെതിരെ കേസ്

നാല് പേർക്കെതിരെ കേസ്

പ്രി​ൻ​സി​പ്പാ​ളി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് കോ​ള​ജി​ലെ നാ​ല് മൂ​ന്നാം​വ​ർ​ഷ ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ളെ ക​സ്റ്റ​ഡി​ലെ​ടു​ക്കു​ക​യും ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യും ക​ടു​ത്തു​രു​ത്തി എ​സ്ഐ ജി പ്ര​ദീ​പ് പ​റ​ഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+