കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1200ല്‍ 1200 ഉം; പ്ലസ് ടു പരീക്ഷയിൽ വടകരയിൽ നാലു പേർക്ക് മുഴുവൻ മാർക്ക്

  • By Sreejith Kk
Google Oneindia Malayalam News

വടകര: പ്ലസ്ടു പരീക്ഷയില്‍ വടകരയിൽ നാലു വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക്. 1200ല്‍ 1200 മാര്‍ക്ക് നേടി മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ മൂന്ന് വിദ്യാർത്ഥികൾക്കും,മടപ്പള്ളി ഗവ:വിഎച്ച്എസ്എസ്സിലെ ഒരു വിദ്യാർത്ഥിയുമാണ് ഫുൾ മാർക്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയത്. മേമുണ്ടയിലെ ബയോളജി സയൻസ് വിദ്യാർത്ഥികളായ ഹാമിദ്, സംഘമിത്ര, രാഗേന്ദു മുരളി, മടപ്പള്ളിയിലെ എസ് ഹരിപ്രിയ എന്നിവരാണ് മുഴുവൻ മാർക്ക് വാങ്ങി വിജയം കൈവരിച്ചത്. ബയോളജി സയന്‍സ് വിദ്യാര്‍ഥിനിയായ ഹരിപ്രിയ എടച്ചേരിയിലെ സുരേഷ് ബാബു (റിട്ട. ഹെഡ്മാസ്റ്റര്‍ ചീക്കിലോട് യുപി സ്കൂള്‍), ശ്രീലത (ബിആര്‍സി തലശേരി) എന്നിവരുടെ മകളാണ്.

നാടിന്റെ നന്മകളെ തിരിച്ചറിയാനുള്ള കഴിവ് സമൂഹം നേടിയതും നിലനിർത്തിയതും പൊതുവിദ്യാഭ്യാസത്തിലൂടെയാണ്. അതുകൊണ്ട് തന്നെ ഇരുൾ പരക്കുന്ന കാലത്തെ ഏറ്റവും
ശക്തമായ പ്രതിരോധം പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക തന്നെയാണെന്ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ.കെ വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

plustworesult-

പുത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പുത്തൂർ സാഹിത്യോത്സവം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ചടങ്ങിൽ എടയത്ത് ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു, രാജേന്ദ്രൻ എടത്തുംകര, ഡോ.കെ എം ഭരതൻ, പുറന്തോടത്ത് ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. നവതി ആഘാഷിക്കുന്ന എഴുത്തുകാരൻ കെകുഞ്ഞനന്തൻ നായരെയും,
വിദ്യാഭ്യാസ ചിന്തകൻ ഡോ.ശശികുമാറിനെയും സി കെ നാണു എംഎൽഎ ആദരിച്ചു.

English summary
Four students bag full A+ in Plus two examination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X