കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബ്ലൂ ടീച്ചർ ആർമി'ക്ക് പിന്നിൽ വിദ്യാർത്ഥികൾ! നാല് പേരെ പിടികൂടി പോലീസ്, മൊബൈൽ പിടിച്ചെടുത്തു!

Google Oneindia Malayalam News

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനല്‍ അടക്കമുളള സംവിധാനങ്ങളിലൂടെ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതിന് പിന്നാലെ അധ്യാപികമാര്‍ക്കെതിരെ അശ്ലീല പ്രതികരണങ്ങളുണ്ടായത് കേരളത്തെ നാണം കെടുത്തിയിരുന്നു. അധ്യാപികമാരെ അധിക്ഷേപിച്ചതില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികള്‍ തന്നെയാണെന്നാണ് പുറത്ത് വരുന്ന വിവരം.

Recommended Video

cmsvideo
അധ്യാപികമാരെ അധിക്ഷേപിച്ചത് വിദ്യാർത്ഥികൾ | Oneindia Malayalam

ക്ലാസ്സെടുത്ത നീല സാരി ധരിച്ച ടീച്ചറുടെ ചിത്രമടക്കം ദുരുപയോഗം ചെയ്ത് ബ്ലൂ ടീച്ചര്‍ ആര്‍മി എന്ന പേരില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പേജുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ അക്കൗണ്ട് തുടങ്ങിയതും വിദ്യാര്‍ത്ഥികളെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടിയിട്ടുണ്ട്.

teacher

ഈ നാല് പേരെയും പോലീസ് ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. അധ്യാപികമാരെ അധിക്ഷേപിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടക്കുകയാണ്. പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച നാല് വിദ്യാര്‍ത്ഥികളുടേയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. ഈ ഫോണുകള്‍ സൈബര്‍ സെല്‍ പരിശോധിക്കും. ഓണ്‍ലൈനില്‍ ക്ലാസ്സെടുത്ത ടീച്ചര്‍മാരെ അപമാനിച്ച പല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടേയും അഡ്മിന്‍മാരും വിദ്യാര്‍ത്ഥികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അശ്ലീല കമന്റുകള്‍ കാരണം ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ വീഡിയോയില്‍ കമന്റ് ചെയ്യാനുളള ഓപ്ഷന്‍ നീക്കം ചെയ്തിരിക്കുകയാണ്. ഇത്തരത്തില്‍ കേരളത്തെ നാണം കെടുത്തുന്ന തരത്തില്‍ പെരുമാറിയവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രോഷം ഉയർന്നിരുന്നു. ഇവര്‍ക്കെതിരെ കര്‍ശന നടപടി തന്നെ സര്‍ക്കാര്‍ സ്വീകരിക്കണം എന്നാണ് ആവശ്യം ഉയർന്നത്. ഇതിന് പിന്നാലെ നിയമനടപടി സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേഴ്സ് സി.ഇ.ഒ കെ. അൻവർ സാദത്ത് വ്യക്തമാക്കിയിരുന്നു.

''കൊച്ചുകുട്ടികൾക്ക് കാണുന്നതിനായി 'ഫസ്റ്റ് ബെല്ലിൽ ' അവതരിപ്പിച്ച വീഡിയോകൾ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് ( നിർദ്ദോഷമായ ട്രോളുകൾക്കപ്പുറം) സൈബറിടത്തിൽ ചിലർ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. കേരള പോലീസും ഇത്തരക്കാർക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.

സിന്ധ്യയുടെ തലവര തന്നെ മാറ്റിയെഴുതും, 'കോട്ട 16' കോൺഗ്രസ് പൊളിക്കും! കെണിവെച്ച് വീഴ്ത്താൻ 'ടീം'!സിന്ധ്യയുടെ തലവര തന്നെ മാറ്റിയെഴുതും, 'കോട്ട 16' കോൺഗ്രസ് പൊളിക്കും! കെണിവെച്ച് വീഴ്ത്താൻ 'ടീം'!

 രാഹുൽ ഗാന്ധിയും തരൂരും മാത്രമല്ല, ഹീറോ ആയി ഹൈബി ഈഡനും! ദ്രുതഗതിയിൽ ഇടപെടൽ, കയ്യടി! രാഹുൽ ഗാന്ധിയും തരൂരും മാത്രമല്ല, ഹീറോ ആയി ഹൈബി ഈഡനും! ദ്രുതഗതിയിൽ ഇടപെടൽ, കയ്യടി!

 പൊട്ടിക്കരഞ്ഞ് സൂരജിന്റെ അമ്മ രേണുക, കൂസാതെ പെങ്ങൾ സൂര്യ! ഉത്ര കൊലക്കേസ് ചുരുളഴിയുന്നു! പൊട്ടിക്കരഞ്ഞ് സൂരജിന്റെ അമ്മ രേണുക, കൂസാതെ പെങ്ങൾ സൂര്യ! ഉത്ര കൊലക്കേസ് ചുരുളഴിയുന്നു!

മോഹനൻ അപ്രത്യക്ഷനായിട്ട് 25 ദിവസം, ഒരു തുമ്പും ഇല്ലാതെ പോലീസും വീട്ടുകാരുംമോഹനൻ അപ്രത്യക്ഷനായിട്ട് 25 ദിവസം, ഒരു തുമ്പും ഇല്ലാതെ പോലീസും വീട്ടുകാരും

English summary
Four students in custody for abusing teachers online
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X