• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിൽ ബിജെപിക്ക് അംഗത്വത്തിൽ 11 ലക്ഷം വർധനവ്; ഒഴുക്ക് ഇടത് പാർട്ടിയിൽ നിന്ന്!!

ദില്ലി: കേരളത്തിൽ ണ് പതിനായിരക്കണക്കിന് ന്യൂനപക്ഷവിഭാഗക്കാർ ബിജെപിയിൽ ചേർന്നെന്ന് സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. സംസ്ഥാനത്ത് ബിജെപിയുടെ അംഗസംഖ്യ 26 ലക്ഷമായെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപാർട്ടികളിൽനിന്ന് മുൻ ഭാരവാഹികളടക്കം നാലായിരത്തോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നതായും അദ്ദേഹം അവകാശപ്പെട്ടു.

കോടതി പരാമർശമുണ്ടായിട്ടും ആൾക്കൂട്ട ആക്രമണങ്ങൾക്ക് കുറവില്ല; ബിഹാറിൽ 3 മാസം കൊണ്ട് തല്ലികൊന്നത് 14 പേരെ!!

ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നും ദളിത് വിഭാഗങ്ങളിൽനിന്നും പതിനായിരക്കണക്കിനാളുകളും അംഗത്വമെടുത്തിട്ടുണ്ട്. ഇവരുടെയെല്ലാം പട്ടിക അടുത്തമാസം പുറത്തുവിടും. ഇത് കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് അയച്ചുകൊടുക്കാനും ആലോചിക്കുന്നുണ്ടെന്ന വെല്ലുവിളിയും അദ്ദേഹം ഉന്നയിച്ചു. സിപിഎം, സിപിഐ പാർട്ടികളിൽനിന്ന് മുൻ ഏരിയാ കമ്മിറ്റി ഭാരവാഹികളടക്കമുള്ള നാലായിരത്തോളം പ്രവർത്തകരാണ് ബിജെപിയിൽ ചേർന്നതെന്നാണ് അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും അർഹമായ ചുമതല

എല്ലാവർക്കും അർഹമായ ചുമതല

പുതുതായി അംഗങ്ങളായവർക്ക് അർഹമായ ചുമതലകളും സ്ഥാനങ്ങളും നൽകാൻ കേന്ദ്രനേതൃത്വം സംസ്ഥാനാധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലവിൽ ഒരുവർഷം പൂർത്തിയായവർക്കാണ് ഇവ നൽകുന്നതെങ്കിലും അതിൽ ഇളവുവരുത്തി ഉചിതമായ തീരുമാനമെടുക്കാൻ തന്നെ ചുമതലപ്പെടുത്തിയതായും ശ്രീധരൻ പിള്ള വ്യക്തമാക്കി.

ബിജെപി പുനഃസംഘടനയ്ക്ക്...

ബിജെപി പുനഃസംഘടനയ്ക്ക്...

തിരുവനന്തപുരം, കൊല്ലം, തൃശൂർ തുടങ്ങിയവയാണ് കൂടുതൽ അംഗത്വം വർധിച്ച ജില്ലകളെന്നും ശ്രീധരൻപള്ള പറഞ്ഞു. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബിഎൽ സന്തോഷുമായി ശ്രീധരൻ പിള്ള ചർച്ച നടത്തി. അംഗത്വ കാമ്പെയ്ന്‍ അവസാനിച്ചതോടെ പുനസംഘടനയിലേക്ക് കടക്കാനൊരുങ്ങുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. നിലവിലെ അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ കാലാവധി ഡിസംബറില്‍ അവസാനിക്കുകയാണ്. ഇനി ആര്? എന്ന ചോദ്യമാണ് ഇപോപൾ ഉയർന്നു വരുന്നത്.

കെ സുരേന്ദ്രന് സാധ്യത

കെ സുരേന്ദ്രന് സാധ്യത

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ സുരേന്ദ്രനെ അധ്യക്ഷ പദവിയില്‍ എത്തിക്കാനുള്ള നീക്കമാണ് വി മുരളീധര പക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ശബരിമല യുവതീപ്രവേശനത്തിനെതിരായ സമരത്തിലെ ഇടപെടലും ജയില്‍ വാസവും അണികള്‍ക്കിടയിലുണ്ടാക്കിയ ആവേശം പരിഗണിക്കാതിരിക്കാന്‍ ദേശീയ നേതൃത്വത്തിന് കഴിയില്ല. അത് മാത്രവുമല്ല വി മരളീധരൻ ഇപ്പോൾ കേന്ദ്ര സഹമന്ത്രിയാണ്. കേന്ദ്രവുമായി അടുത്ത ബനധവും ഇപ്പോഴുണ്ട്.

കഴിഞ്ഞ തവണ കൈവിട്ട അധ്യക്ഷ പദവി

കഴിഞ്ഞ തവണ കൈവിട്ട അധ്യക്ഷ പദവി

കുമ്മനം രാജശേഖരന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചതോടെ കെ സുരേന്ദ്രന്റെ പേരായിരുന്നു വി മുരളീധരപക്ഷം നേരത്തെ ഉയർത്തിയിരുന്നത്. എംടി രമേശിനായി കൃഷ്ണദാസ് പക്ഷവും രംഗത്തുണ്ടായിരുന്നു. എന്നാൽ അതിനെ മറികടന്ന് കേന്ദ്രം പിഎസ് ശ്രീധരൻ പിള്ളയെ അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിക്കുകയായിരുന്നു. കഴിഞ്ഞ പ്രാവശ്യം നഷ്ടപ്പെട്ട അധ്യക്ഷ പദവി പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ വി മുരളീധര പക്ഷം.

സംഘടന തലത്തിൽ സ്വാധീനം ചെലുത്താനാകും

സംഘടന തലത്തിൽ സ്വാധീനം ചെലുത്താനാകും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മികച്ച നേട്ടം ഉണ്ടാക്കിയ കെ സുരേന്ദ്രനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവന്നാല്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് മുരളീധര പക്ഷം പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടാന്‍ സുരേന്ദ്രന് സാധിച്ചിരുന്നു. കേരളത്തിൽ സംഘടന തലത്തിലും നല്ല രീതിയിൽ‌ സ്വാധീനം ചെലുത്താൻ കഴിയുന്ന നേതാവാണ് കെ സുരേന്ദ്രനെന്നും വി മുരളീധര പക്ഷം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.

English summary
Four thousand left members joins BJP says PS Sreedharan Pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more