കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അനുഗ്രഹവും അരവണയുമായി ഞങ്ങളിതാ മടങ്ങുന്നേ...' ട്രാൻസ് യുവതികള്‍ സ്ത്രീ വേഷത്തിൽ ശബരിമല ദർശനം നടത്തി

Google Oneindia Malayalam News

Recommended Video

cmsvideo
ട്രാൻസ് യുവതികള്‍ മല ചവിട്ടി | Oneindia Malayalam

സന്നിധാനം: വിവാദങ്ങള്‍ക്കൊടുവില്‍ നാല് ട്രാന്‍സ് യുവതികള്‍ ശബരിമല ദര്‍ശനം നടത്തി. ഒരു വിവാദവും ഉണ്ടാകാതെ സമാധാനപരമായി ഇവര്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തൃപ്തി ഷെട്ടി, രെഞ്ജുനോള്‍ മോഹന്‍, അനന്യ കുമാരി, അവന്തിക വിഷ്ണു എന്നിവരാണ് ശബരിമല ദര്‍ശനം നടത്തിയത്.

കഴിഞ്ഞ ദിവസം ഇവര്‍ ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ പോലീസ് തടഞ്ഞിരുന്നു. ഇവരോട് അപമര്യാദയായി പെരുമാറി എന്നും ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് ഇവര്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയ്ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ഇവര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ട്രാന്‍ജന്‍ഡറുകള്‍ മലടവിട്ടിയാല്‍ ആചാരലംഘനം ഉണ്ടാവില്ലെന്നാണ് തന്ത്രി കുടുംബം അറിയിച്ചത്.

Sabarimala

ഡിസംബര്‍ 18 ചൊവ്വാഴ്ച രാവിലെ പത്തരയോടെ ആണ് ഇവര്‍ ശബരിമലയില്‍ എത്തിയത്. ഇവര്‍ക്കായി പോലീസ് പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. രാവിലെ എട്ട് മണിയോടെ പമ്പയില്‍ എത്തിയ ഇവര്‍ പമ്പ ഗണപതി ക്ഷേത്രത്തിലും ദര്‍ശനം നടത്തി. തുടര്‍ന്ന് പരമ്പരാഗത പാതയിലീടെ സന്നിധാനത്തെത്തുകയായിരുന്നു.

'അനുഗ്രഹവും അരവണയുമായി ഞങ്ങളിതാ മടങ്ങുന്നേ... മലചവിട്ടി പടിചവിട്ടി അയ്യനെ കണ്ടു മതിയാവോളം... മാളികപ്പുറത്തയ്ക്കു തേങ്ങയുമുരുട്ടി, മരക്കൂട്ടത്തണലില്‍ അല്‍പനേരം വിശ്രമിച്ച് മലയിറങ്ങും. സന്തോഷം... നന്ദി, കൂടെ നിന്ന എല്ലാവര്‍ക്കും.'- ശബരിമല ദര്‍ശനത്തിന് ശേഷം സംഘത്തിലുണ്ടായിരുന്ന അനന്യ ഫേസ്ബുക്കില്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ച വാക്കുകളാണ് ഇത്.

English summary
Four Trans Women visited Sabarimala Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X