Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയുടെ ദൃശ്യങ്ങളില്‍ ചിരിക്കുന്ന മുഖവും മോതിരവും വേണം...!! പൾസർ സുനിക്ക് ലഭിച്ച ക്വട്ടേഷന്‍...!!

കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. മുഖ്യപ്രതി പള്‍സര്‍ സുനി സംഭവത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. പള്‍സര്‍ സുനി നടത്തിയത് സ്വന്തം താല്‍പര്യ പ്രകാരമുള്ള തട്ടിക്കൊണ്ടു പോകല്‍ അല്ലെന്നും ക്വട്ടേഷന്‍ തന്നെയാണന്നും വ്യക്തമാക്കുന്ന വിവരങ്ങളാണ് സുനി പോലീസിനോട് പങ്കുവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.പൾസർ സുനിയുടെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുനിയുടെ വെളിപ്പെടുത്തലുകളിൽ ചിലതിൽ വസ്തുത ഉണ്ടെന്ന് തന്നെയാണ് പോലീസ് നിഗമനം.

നാല് വർഷം മുൻപ് ക്വട്ടേഷൻ

നാല് വർഷം മുൻപ് ക്വട്ടേഷൻ

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നാല് വര്‍ഷം മുന്‍പാണ് തനിക്ക് ക്വട്ടേഷന്‍ ലഭിച്ചതെന്ന് പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കിയിരുന്നു. ഒന്നരക്കോടി രൂപയാണ് തനിക്ക് പ്രതിഫലം വാഗ്ദാനം ലഭിച്ചതെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലില്‍ പോലീസ് അന്വേഷണം തുടങ്ങി

ലാഭം 62 കോടി

ലാഭം 62 കോടി

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്താനാണ് സുനിക്ക് ക്വട്ടേഷന്‍ ലഭിച്ചതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പദ്ധതി വിജയിച്ചാല്‍ ക്വട്ടേഷന്‍ നല്‍കിയ ആള്‍ക്ക് 62 കോടി രൂപയുടെ ലാഭം ഉണ്ടാകുമെന്നും സുനി മൊഴി നല്‍കിയിട്ടുണ്ട്.

പല തവണ ശ്രമിച്ചു

പല തവണ ശ്രമിച്ചു

നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള പള്‍സര്‍ സുനിയുടെ ആദ്യത്തെ ശ്രമമല്ല ഫെബ്രുവരി 17ന് കൊച്ചിയില്‍ നടന്നത്. അതിന് മുന്‍പ് മൂന്ന് തവണയോളം നടിയെ തട്ടിക്കൊണ്ടുപോകാന്‍ സുനി ശ്രമം നടത്തിയിരുന്നു.

അവസരത്തിന് കാത്തു

അവസരത്തിന് കാത്തു

ഈ നാലുവര്‍ഷത്തിനിടെ അതിനായി സുനി പല കളികളും കളിച്ചു. നടിയോട് അടുക്കുന്നതിന് വേണ്ടി അവര്‍ ജോലി ചെയ്യുന്ന സിനിമാ ലൊക്കേഷനുകളില്‍ ഡ്രൈവറായി എത്തിയെങ്കിലും അതിന് അവസരം ലഭിച്ചിരുന്നില്ല.

നടി അന്യഭാഷയിൽ

നടി അന്യഭാഷയിൽ

മലയാളത്തില്‍ ഇടക്കാലത്ത് സജീവമല്ലാതിരുന്ന നടി അന്യഭാഷാ ചിത്രങ്ങളായിരുന്നു കൂടുതലും ചെയ്തിരുന്നത്. ഇതോടെ തന്റെ പദ്ധതി നടപ്പാക്കാന്‍ സുനിക്ക് അവസരങ്ങള്‍ കുറഞ്ഞു.

തിരിച്ചെത്തിയപ്പോൾ വീണ്ടും

തിരിച്ചെത്തിയപ്പോൾ വീണ്ടും

എന്നാല്‍ അതിനിടെ മലയാളത്തില്‍ സിനിമ ചെയ്യാന്‍ നടി തിരിച്ചെത്തി. ഇതോടെ നാല് വര്‍ഷം മുന്‍പ് ക്വട്ടേഷന്‍ നല്‍കിയ അതേ വ്യക്തി തന്നെ വീണ്ടും സുനിയെ കൃത്യത്തിന് നിയോഗിച്ചുവെന്നാണ് സൂചന ലഭിക്കുന്നത്.

നടിയോട് അടുക്കാൻ ശ്രമം

നടിയോട് അടുക്കാൻ ശ്രമം

നടി പ്രധാന വേഷം ചെയ്ത ഒരു സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് വെച്ച് അമിത വിധേയത്വം കാട്ടി സുനി അടുക്കാന്‍ ശ്രമിച്ചുവെന്ന് പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഒരു ഷൂട്ടിംഗ് ലൊക്കേഷന്‍ ഗോവ ആയിരുന്നു.

ഗോവയിലെ ശ്രമം

ഗോവയിലെ ശ്രമം

ഗോവയില്‍ വെച്ച് തനിക്ക് ലഭിച്ച ക്വട്ടേഷന്‍ നടപ്പിലാക്കാന്‍ സുനി ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. ഗോവയില്‍ സുനിയും നടിയും ഒരുമിച്ച് ഉണ്ടായിരുന്നുവെന്ന ദിലീപിന്റെ പരാമര്‍ശം വന്‍ വിവാദമായിരുന്നു.

ഒടുവിൽ ആ ദിവസം

ഒടുവിൽ ആ ദിവസം

പലശ്രമങ്ങളും പരാജയപ്പെട്ട ശേഷമാണ് ഒടുവില്‍ കൊച്ചിയില്‍ വെച്ച് ഫെബ്രുവരി 17ന് സുനി പദ്ധതി നടപ്പിലാക്കിയത്. സ്വന്തം വാഹനത്തില്‍ നടിയെ കടത്തി ആക്രമിക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താനും ആയിരുന്നു ഉദ്ദേശമെങ്കിലും വാഹനം കേടായതോടെ അത് നടന്നില്ല.

ചിരിക്കുന്ന മുഖം വേണം

ചിരിക്കുന്ന മുഖം വേണം

ഇതോടെയാണ് സംഘം നടിയുടെ വാഹനത്തില്‍ കടന്നുകയറി ലക്ഷ്യം പൂര്‍ത്തിയാക്കിയത്. നടിയുടെ ചിരിക്കുന്ന മുഖവും വിരലിലെ മോതിരവും വ്യക്തമായി പകര്‍ത്തണമെന്ന് ക്വട്ടേഷന്‍ നല്‍കിയ വ്യക്തി പറഞ്ഞതായും സുനി മൊഴി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+