Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോക്ലേറ്റില്‍ ലഹരി? കോട്ടയത്ത് നാലു വയസുകാരന്‍ അബോധാവസ്ഥയില്‍: അന്വേഷണം

കോട്ടയം: കോട്ടയത്ത് നാല് വയസുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശമെന്ന പരാതിയുമായി കുടുംബം. സ്‌കൂളില്‍ നിന്ന് ലഭിച്ച ചോക്ലേറ്റാണ് കുട്ടി കഴിച്ചത്. കോട്ടയം മണര്‍കാടിനു സമീപമുള്ള അണ്ണാടിവയല്‍ സ്വദേശികളുടെ മകനാണ് ദുരനുഭമുണ്ടായത്. ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ പരിശോധനയിലാണ് കുട്ടിയുടെ ഉള്ളില്‍ ലഹരിപദാര്‍ത്ഥത്തിന്റെ അംശം കണ്ടെത്തിയത്. ഉറക്കം ലഭിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നിന്റെ അംശമാണ് കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയത്.

Kottayam

ഫെബ്രുവരി 17 നാണ് സംഭവമുണ്ടായത്. ചോക്ലേറ്റ് കഴിച്ച ശേഷം മകന്‍ ക്ലാസില്‍ വച്ചുതന്നെ ഉറങ്ങിയെന്ന് ടീച്ചര്‍ പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു. സ്‌കൂളില്‍നിന്ന് വന്നശേഷവും കുട്ടി ബോധമില്ലാത്തതു പോലെ കിടന്നുറങ്ങി. ശാരീരികാസ്വസ്തതകളും പ്രകടിപ്പിച്ചു. ഇതോടെ സംശയം തോന്നിയ രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം കുട്ടിയെ വടവാതൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില മോശമായതോടെ കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂളില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ചോക്ലേറ്റിന്റെ കവറിന്റെ ഫോട്ടോ അയച്ചുതന്നതായും കുട്ടിയുടെ അമ്മ പ്രതികരിച്ചു.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കി.

അതേസമയം സ്‌കൂളില്‍നിന്ന് കുട്ടിക്ക് ചോക്ലേറ്റൊന്നും നല്‍കിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ചോക്ലേറ്റില്‍ നിന്നാണോ കുട്ടിയുടെ ശരീരത്തിലേക്ക് ലഹരി എത്തിയതെന്നും ഇതുവരേയും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+