പിഞ്ചു കുഞ്ഞിനോട് ക്രൂരത; കൊച്ചിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, സിപിഎം നേതാവിന്റെ വീട്ടില്‍
കൊച്ചി: സിപിഎം പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ പിഞ്ചു ബാലികയ്ക്ക് ക്രൂരപീഡനം. ബംഗാളില്‍ നിന്നു കരാര്‍ ജോലിക്ക് വന്ന കുടുംബത്തിലെ നാല് വയസുകാരി പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. കന്യാകുമാരി സ്വദേശിയാണ് പീഡിപ്പിച്ചത്. ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

മാര്‍ച്ച് 31ന് പെരുമ്പാവൂരിലെ വെങ്ങോല പഞ്ചായത്തിലാണ് സംഭവം നടന്നത്. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ കുട്ടിയായതു കൊണ്ടുതന്നെ മൂടിവയ്ക്കുകയായിരുന്നു. പഞ്ചായത്തംഗം സലീമിന്റെ വീട്ടില്‍ വച്ചാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുട്ടിയില്‍ നിന്ന് പോലീസും ശിശു സംരക്ഷണ സമിതിയും മൊഴിയെടുത്തു. കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന് 2000 രൂപ നല്‍കി കേസ് ഒതുക്കാന്‍ സലീം ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാവാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും വസ്ത്രം അഴിച്ച ശേഷമാണ് എല്ലാം ചെയ്തതെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications