Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയക്കെടുതിയിൽ നട്ടംതിരിയുന്ന നാടിന് നാല് വയസ്സുകാരിയുടെ സഹായം.. പണക്കുടുക്ക കേരളത്തിന്

കൊല്‍ക്കത്ത: പ്രളയ ദുരന്തത്തില്‍ വലയുന്ന കേരളത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായങ്ങളെത്തുന്നുണ്ട്. കൊച്ച് കുട്ടികള്‍ മുതല്‍ സിനിമാ താരങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും വ്യവസായികളുമടക്കം കേരളത്തെ വലിയ തോതില്‍ സഹായിക്കുന്നു. തമിഴ്‌നാട്ടുകാരിയായ പെണ്‍കുട്ടി സൈക്കിള്‍ വാങ്ങിക്കാന്‍ ചേര്‍ത്ത് വെച്ച പണം കേരളത്തിലെ ദുരിതബാധിതര്‍ക്ക് നല്‍കിയത് പോലുള്ള നന്മയുടെ അനുഭവങ്ങള്‍ നിരവധിയുണ്ട്.

ദക്ഷിണ കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സ്വദേശിനിയാണ് നാല് വയസ്സുകാരി അപരാജിത സാഹ. പിറന്നാള്‍ ദിനത്തിലടക്കം ലഭിച്ച കുഞ്ഞുകുഞ്ഞു സമ്മാനത്തുകകള്‍ അവള്‍ കൂട്ടിവെച്ചത് പ്രിയപ്പെട്ട സംഗീതോപകരണം വാങ്ങുന്നതിന് വേണ്ടിയായിരുന്നു. 14,800 രൂപയുണ്ടായിരുന്നു അപരാജിതയുടെ പണക്കുടുക്കയില്‍. ഈ തുകയത്രയും കേരളത്തിലെ ദുരിതബാധിതര്‍ക്ക് വേണ്ടി നല്‍കിയിരിക്കുകയാണ് ഈ നാലുവയസ്സുകാരി.

Girl

പശ്ചിമ ബംഗാളിലെ പ്രമുഖ സിപിഎം നേതാക്കളായ ബിമന്‍ ബോസ്, സുര്‍ജ്യ കാന്ത മിശ്ര എന്നിവര്‍ക്കാണ് അപരാജിത പണം കൈമാറിയത്. അച്ഛനോടൊപ്പം സിപിഎം പാര്‍ട്ടി ഓഫീസിലെത്തിയാണ് പണക്കുടുക്ക അടക്കം കേരളത്തിന് വേണ്ടി അപരാജിത നല്‍കിയത്. ഈ നാല് വയസ്സുകാരിക്ക് നന്ദി പറയുകയാണ് സോഷ്യല്‍ മീഡിയയിലൂടെ കേരളം.

Recommended Video

cmsvideo
    Morning News Foucs | ഒടുവിൽ ഇന്ത്യൻ ടീമിനും മനസ്സലിഞ്ഞു | Kerala Floods 2018 | Chapter 37

    നിങ്ങൾക്കും കേരളത്തെ സഹായിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+