നാലുവയസുള്ള തമിഴ് ബാലികയെ അയല്‍വാസി പീഡിപ്പിച്ചു; പ്രതിയായ തമിഴ്‌നാട് സ്വദേശി ഒളിവില്‍...
മലപ്പുറം: മലപ്പുറത്ത് പിഞ്ചുകുഞ്ഞിനെ അയല്‍വാസി ക്രൂരമായി പീഡിപ്പിച്ചു. പൊന്നാനിക്കടുത്ത് പെരുമ്പടപ്പിലാണ് നാലു വയസുള്ള തമിഴ് പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
കുട്ടിയെ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയല്‍വാസിയായ പ്രതിയും തമിഴ്‌നാട്ടുകാരനാണ്. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോയി. പെരുമ്പടപ്പ് പോലീസ് കേസെടുത്ത് പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications