കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് രണ്ട് ദിവസം; ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് സര്‍ക്കാര്‍

Google Oneindia Malayalam News

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രം രണ്ടു ദിവസം മാറ്റിവെക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വേണ്ട നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് നാല് യുവതികള്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ബിജെപിയും കോണ്‍ഗ്രസുമടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ശബരിമല കര്‍മസമിതി പോലുള്ള സംഘടനകളും അവരുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ശബരിമലയില്‍ പ്രക്ഷോഭം നടത്തുന്നത്. ഈ സാഹചര്യത്തിലാണ് സുരക്ഷ തേടി കോടതിയെ സമീപിക്കുന്നതെന്നും യുവതികള്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

<strong>യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി ഉണ്ണിത്താന്റെ മറുപടി - വീഡിയോ</strong>യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി ഉണ്ണിത്താന്റെ മറുപടി - വീഡിയോ

sabarimala

ഹര്‍ജി പരിഗണിക്കവെ മൗലികാവകാശത്തോടൊപ്പം വ്യക്തിപരമായ സുരക്ഷയും പ്രധാനമാണെന്ന് കോടതി വ്യക്തമാക്കി. പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ തള്ളിവിടാനാവില്ലെന്നും കോടതി പറഞ്ഞു. സ്ത്രീകളുടെ ഹര്‍ജി പരിഗണിച്ച കോടതി യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും അതിന് എത്രസമയം വേണ്ടിവരുവെന്നും കോടതി സര്‍ക്കാറിനോട് ചോദിച്ചു.

English summary
four young women filed petition in kerala hc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X