കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതികളുടെ മുറിയിൽ കടന്ന് കയറും, നഗ്നരാക്കി ചിത്രങ്ങൾ പകർത്തും,ഓൺലൈൻ സെക്സ് റാക്കറ്റ് വീണ്ടും സജീവം

Google Oneindia Malayalam News

കൊച്ചി: കേരളത്തിൽ ഓൺലൈൻ സെക്സ് റാക്കറ്റ് സംഘം വീണ്ടും സജീവമെന്ന് റിപ്പോർട്ട്. കൊച്ചി നഗരത്തിൽ നിന്നാണ് ഓണാ‍ലൈൻ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്ത് വരുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് ചമഞ്ഞാണ് സംഘം കൊള്ളയടിക്കുന്നത്. നാല് യുവാക്കളാണ് പോലീസ് പിടിയിലായിരിക്കുന്നത്. ലൊക്കാന്റോ പോലെയുള്ള സൈറ്റുകളിലൂടെ എസ്കോർട്ട് സർവ്വീസ് നൽകുകയും സ്ത്രീകളെ ഹോട്ടലുകളിൽ എത്തിച്ച് നൽകുകയും ചെയ്യുന്ന സംഘമാണ് എറണാകുളത്ത് പിടിയിലായിരിക്കുന്നത്.

കൂടത്തായിക്ക് പിന്നാലെ കരമനയും; ഉന്നത ഉദ്യോഗസ്ഥൻ അന്വേഷിക്കും? മരണങ്ങളിൽ വ്യക്തതയില്ല, ദുരൂഹത!കൂടത്തായിക്ക് പിന്നാലെ കരമനയും; ഉന്നത ഉദ്യോഗസ്ഥൻ അന്വേഷിക്കും? മരണങ്ങളിൽ വ്യക്തതയില്ല, ദുരൂഹത!

മലപ്പുറം പൊന്നാനി പുതുപൊന്നാനി ആലിക്കുട്ടിന്റഎ വീട് ഹിലർ ഖാദർ(29), ആലപ്പുഴ തുറവൂർ വടശ്ശേരിക്കരി വീട്ടിൽ ജോയൽ സിബി(22), മുളവുകാട് മാളിയേക്കൽ വീട്ടിൽ മീക്സ്വെൽ ഗബ്രിയേൽ(25), കണ്ണൂർ പയ്യാവൂർ പൈസഗിരി ആക്കൽ വീട്ടിൽ റഎന്നി മത്തായി(37) എന്നിവരാണ് പിടിയിലായത്. കൊച്ചിയിലെ ഹോട്ടലിൽ മുറിയെടുത്ത മുംബൈ സ്വദേശികളായ സഹോദരികളുടെ മുറിയിലേക്ക് കടന്ന് കയറി ഇവർ പണം കവരുകയായിരുന്നു. കൂടാതെ യുവതികളെ നഗ്നരാക്കി അവരുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്യുകയായിരുന്നു.

മുറിയിൽ കയറി പരിശോധന

മുറിയിൽ കയറി പരിശോധന


പ്രതികളായ മാക്സ്വെൽ, ജോയൽ എന്നിവർ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് യുവതികളുടെ മുറിയിലേക്ക് കടന്ന് കയറിയത്. മൊബൈലിൽ പെൺകുട്ടികളുടെ ഫോട്ടോ കാണിച്ച് ഇവർ എവിടെയാണെന്നും കയ്യിൽ കഞ്ചാവ് ഉണ്ടോ എന്നും ചോദിച്ച് പരിശോധന നടത്തുകയായിരുന്നു. പിന്നീട് ഇവർ‌ രണ്ട് പേരും ഫോൺ ചെയ്ത് സംഘാഗംങ്ങളായ റെന്നിയെയും ഹിലറിനെയും മുറിയിലേക്ക് വരുത്തുകയായിരുന്നു.

മർദ്ദിച്ചു യുവതികളെ നഗ്നരാക്കി

മർദ്ദിച്ചു യുവതികളെ നഗ്നരാക്കി


സംഘാംഗങ്ങൾ എല്ലാവരും മുറിയിൽ എത്തിയ ഉടനെ യുവതികളെ മർദ്ദിച്ചു. മൊബൈസ്‍ ഫോണും കൈയ്യിലുണ്ടായിരുന്ന 20000 രൂപയും തട്ടിയെടുക്കുകയാണ്. യുവതികളെ നഗ്നരാക്കി മൊബൈലിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അഞ്ച് ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഹോട്ടൽ മാനേജരെ പോലീസ് ആണെന്ന് പറഞ്ഞ് സംഘം മുറിയിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.

അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

വിവരം അറിഞ്ഞ എസിപി ലാൽജിയുടെ നിർദേശത്തെ തുടർന്ന് പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് വന്നത്. ഹോട്ടൽ അധികൃതർ പോലും ഇവർ തട്ടിപ്പുകാരാണെന്ന വിവരം അറിയുന്നത് അപ്പോഴാണ്. നേരത്തെയും ഇത്തരത്തിലുള്ള തട്ടിപ്പുകൾ പ്രതികൾ നടത്തിയതായാണ് പോലീസ് സംശയിക്കുന്നത്. ഓൺലൈൻ സെക്സ് റാക്കറ്റിനെതിരെ നഗരത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഓപ്പറേഷൻ ബിഗ് ഡാഡിക്ക് ശേഷം

ഓപ്പറേഷൻ ബിഗ് ഡാഡിക്ക് ശേഷം

ഓപ്പറേഷന്‍ ബിഗ്ഡാഡിയെന്ന പ്രത്യേക പദ്ധതിയിലൂടെ സംസ്ഥാനത്ത് നിരവധി വമ്പന്‍ പെണ്‍വാണിഭ സംഘങ്ങൾ നേരത്തെ കുടുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോഴും സംസ്ഥാനത്ത് ഇത്തരം സംഘങ്ങള്‍ക്ക് കുറവില്ലെന്നു തെളിയിക്കുന്നതാണ് പുതിയ വിവരങ്ങൾ. ഇത്തരത്തിലുള്ള പണം തട്ടാനുള്ള ശ്രമങ്ങളും സജീവമായി നടക്കുന്നുണ്ട്. ആകര്‍ഷകമായ പേരില്‍ പുതിയ സൈറ്റുകള്‍ക്ക് രൂപം നല്‍കി വീണ്ടും ഇത്തരക്കാർ സജീവമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വെബ്സൈറ്റുകൾ സജീവം?

വെബ്സൈറ്റുകൾ സജീവം?

കേരളത്തിലെ സിനിമ, സീരിയൽ, ആൽബം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള എല്ലാ കുറ്റകൃത്യങ്ങളും ഇത്തരം വെബ്സൈറ്റ് വഴികളാണ് നടക്കുന്നതെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. കേരളത്തിലെ ഐടി പാർക്കുകളിൽ ജോലി ചെയ്യുന്നവരും ഇത്തരം വെബ്സൈറ്റുകളിലെ പ്രധാന സന്ദർശകരാണെന്ന് ലോക്കോ പൈലറ്റ് സൈറ്റുമായി ബന്ധപ്പെച്ച് പുറത്ത് വന്നിരുന്നു.

English summary
Four youths arrested for cheating case in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X