Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 500 നടുത്ത് പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടില്‍; ഇന്ന് മാത്രം 14 ഇടങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുംമേല്‍ (1, 2, 5), കള്ളിക്കാട് (എല്ലാ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ കഴൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 1, 2, 3, 4, 5, 13), വെള്ളാങ്ങല്ലൂര്‍ (18, 19), പഴയന്നൂര്‍ (1), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (എല്ലാ വാര്‍ഡുകളും), ചെങ്ങോട്ടുകാവ് (16), കണ്ണൂര്‍ ജില്ലയിലെ നാറാത്ത് (13), വളപട്ടണം (5, 8), കോട്ടയം ജില്ലയിലെ പാമ്പാടി (18), തലയാഴം (7, 9), കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ (എല്ലാ വാര്‍ഡുകളും), പാലക്കാട് ജില്ലയിലെ പുതുനഗരം (2), പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

corona

Recommended Video

cmsvideo
    Masks that can be used to get rid of Corona | Oneindia Malayalam

    11 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് (7), കോഴിക്കോട് ജില്ലയിലെ ചെങ്ങരോത്ത് (14), പേരാമ്പ്ര (17, 18, 19), ഉണ്ണികുളം (1, 14, 23), മൂടാടി (4, 5), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (13, 16), അരൂക്കുറ്റി (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (5), ഐക്കരനാട് (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ കോന്നി (12, 14), കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് (4) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 498 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

    അതേസമയം ഇന്ന് കേരളത്തില്‍ 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ 89 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 83 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 75 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 60 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 59 പേര്‍ക്കും, കൊല്ലം ജില്ലയിലെ 53 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 52 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 14 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+