കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്താർബുദം തളര്‍ത്തിയ ജീവിതത്തിന് മുന്നില്‍ പകച്ച് 14കാരിയായ ആതിരയും കുടുംബവും

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: ജീവിത പ്രായാസങ്ങള്‍ക്കിടയില്‍ രക്താര്‍ബുധം തളര്‍ത്തിയ ജീവിതത്തിനു മുന്നില്‍ പകച്ച് നില്‍ക്കുകയാണ് പതിനാലുകാരിയായ ആതിരയും, കുടുംബവും. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായുള്ള ഭാരിച്ച തുക എങ്ങനെ സമാഹരിക്കുമെന്നറിയാതെ സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഈ കുടുംബം.

പൊന്നാനി ഈഴുവത്തിരുത്തി ഈശ്വരമംഗലം സ്വദേശിയായ ചാക്കേത്തുവളപ്പില്‍ സത്യന്‍, പ്രിയ ദമ്പതികളുടെ നാലു കുട്ടികളില്‍ രണ്ടാമത്തെ മകളായ ആതിരയാണ് രക്താർബുദം എന്ന അസുഖത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്നത്. ജന്മനാ അസുഖങ്ങള്‍ വിട്ടൊഴിയാതെ ആതിരയുടെ കൂട്ടിനുണ്ടായിരുന്നു. തുടര്‍ന്ന് 4-ാം വയസില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് രക്താർബുദമാണെന്ന് സ്ഥിരീകരിച്ചത്.

athira

ആതിര

രക്താർബുദം സ്ത്രഖപ്പെടുത്താനായുള്ള നെട്ടോട്ടത്തിലായി പിന്നീട് കൂലിപ്പണിക്കാരനായ അച്ഛന്‍ സത്യന്‍. പത്ത് വര്‍ഷത്തോളമായി ചികിത്സ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അണുബാധ പിടിപെട്ടത്. അണുബാധ കരളിനെ ബാധിച്ചതോടെ കരള്‍ മാറ്റി വെക്കുക മാത്രമാണ് ഏക ആശ്രയം. ഫ്‌ലക്‌സ് ബോര്‍ഡ് ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്ന സത്യന് ലിവര്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായുള്ള ഭാരിച്ച തുക കണ്ടെത്തുക എന്നത് സ്വപ്നം മാത്രമാണ്.

40 ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയക്ക് ഉദാരമതികളുടെ സഹായം മാത്രമാണ് ഏക പ്രതീക്ഷ. രണ്ട് സെന്റ് ഭൂമിയില്‍ ഷീറ്റ് മോത്ത് മറച്ച വീട്ടില്‍ മക്കളെയും നെഞ്ചോട് ചേര്‍ത്ത് കിടക്കുന്ന സത്യന്റെയും മകള്‍ ആതിരയുടെയും കണ്ണീര് തുടക്കാന്‍ ഉദാരമതികള്‍ കനിയുമെന്ന പ്രതീക്ഷ മാത്രമാണുള്ളത്. സഹായങ്ങള്‍ കേരള ഗ്രാമീണ്‍ ബാങ്ക് വട്ടംകുളംം ശാഖ അക്കൗണ്ട് നമ്പര്‍ 40 225 1004105 14 ഐ.എഫ്.എസ്.കോഡ്. KLGB004225 എന്ന നമ്പറിൽ അയക്കുക എന്ന നമ്പറില്‍ അയക്കുക

English summary
Fourteen year old Aathira and family struggling due to bloodcancer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X