കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ നാലാം പ്രതി കീഴടങ്ങി...

  • By Vishnu
Google Oneindia Malayalam News

മൂവാറ്റുപുഴ: തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ നാലാം പ്രതി സജില്‍ കീഴടങ്ങി. മൂവാറ്റുപുഴ എന്‍ഐഎ കോടതിയില്‍ കീഴടങ്ങിയ സജിലിനെ റിമാന്‍ഡ് ചെയ്തു. പ്രതിയെ സബ്ജയിലിലേക്ക് മാറ്റി.

സജിലിനെ അടുത്തദിവസം ചോദ്യം ചെയ്യലിനായി എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങും. അധ്യാപകനെ അക്രമിച്ചതില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയായിരുന്നു സജില്‍. പോലീസും എന്‍ഐഎയും അന്വേഷിച്ചിട്ടും സജിലിനെ പിടികൂടാനായിരുന്നില്ല. ആക്രമണം നടന്ന് ആറുവര്‍ഷത്തിന് ശേഷമാണ് പ്രതി കീഴടങ്ങുന്നത്.

Read More: മന്ത്രി എകെ ബാലന്‍ തുണയായി; ലണ്ടന്‍ സ്കൂള്‍ ഓഫ് എക്ണോമിക്സില്‍ പഠിക്കാന്‍ ബിനീഷിന് ധനസഹായം...

T J Joseph

2010 ജൂലൈ നാലിന് രാവിലെ 8.05 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിരുദ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയുടെ മലയാളം ചോദ്യപേപ്പറില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് അധ്യാപകന്റെ കൈവെട്ടിയത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ജോസഫിനെ ഒമ്‌നി വാനിലെത്തിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്.

ചോദ്യപേപ്പര്‍ വിവാദമായതോടെ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ടിജെ ജോസഫിനെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ടിജെ ജോസഫ് ആക്രമിക്കപ്പെട്ടത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ കേസില്‍ തൊടുപുഴ സിജെഎം കോടതി ടിജെ ജോസഫിനെ കുറ്റവിമുക്തനാക്കിയിരുന്നു. കൈവെട്ടുകേസില്‍ കൊച്ചി എന്‍ഐഎ കോടതി 10 പ്രതികള്‍ക്ക് എട്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മുഖ്യപ്രതികളെ സഹായിച്ച മൂന്ന് പേര്‍ക്ക് രണ്ട് വര്‍ഷം തടവും വിധിച്ചു.

ഗൂഢാലോചന, അന്യമായി സംഘം ചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍, ആയുധ നിയമം, സ്‌ഫോടക വസ്തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാരെല്ലാം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. കേസില്‍ ആകെ 37 പ്രതികളാണ് ഉണ്ടായിരുന്നത്. കുറ്റക്കാരായവരില്‍ 10 പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസെടുത്തത്.

ഇസ്ലാമിലേക്ക് മതം മാറിയവരില്‍ 76 ശതമാനവും സ്ത്രീകള്‍; പണമിടപാടുകളിലെ ദുരൂഹത വിരല്‍ചൂണ്ടുന്നതെന്ത്...ഇസ്ലാമിലേക്ക് മതം മാറിയവരില്‍ 76 ശതമാനവും സ്ത്രീകള്‍; പണമിടപാടുകളിലെ ദുരൂഹത വിരല്‍ചൂണ്ടുന്നതെന്ത്...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
The fourth accused in the case pertaining to the chopping of hand of T J Joseph, who was a professor at Newman College in Thodupuzha, surrendered before the NIA Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X