പാലക്കാട് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍,മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍...
ജനുവരി 12ന് ശരണ്യയുടെ സഹോദരിയെയും സമാന സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
പാലക്കാട്: വാളയാറിന് സമീപം അട്ടപ്പളത്ത് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അട്ടപ്പളം എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ശരണ്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ജനുവരി 12ന് ശരണ്യയുടെ സഹോദരിയെയും സമാന സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഒന്നരമാസത്തിന് ശേഷം ശരണ്യയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. സഹോദരി മരിച്ച ദിവസം വീട്ടില്‍ നിന്നും ഒരാള്‍ ഇറങ്ങിപ്പോകുന്നതായി കണ്ടെന്ന് ശരണ്യ പോലീസിന് മൊഴി നല്‍കിയിരുന്നു.അട്ടപ്പളത്ത് രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു ശരണ്യയും സഹോദരിയും താമസിച്ചിരുന്നത്. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിങ്കളാഴ്ച ആശുപത്രിയിലേക്ക് കൊണ്ടുപോകും.












Click it and Unblock the Notifications