പാനൂരില്‍ നാലാം ക്ലാസുകാരിയെ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചു, ബിജെപി നേതാവായ അധ്യാപകനെ തേടി പൊലീസ്
കണ്ണൂര്‍: സ്‌കൂളില്‍ വച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആധ്യാപകനെ തേടി പൊലീസ്. സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ച അധ്യാപകന്‍ കുനിയില്‍ പത്മരാജനെതിരെ പൊലീസ് പോക്‌സോ നിയമം പ്രകാരം പൊലീസ് കെസെടുത്തു. ബിജെപിയുടെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി ആംഗം കൂടിയായ ഇയാള്‍ ഇപ്പോള്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്.

വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. അവധി ദിവസത്തില്‍ എന്‍എസ്എസ് ക്ലാസുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചതിന് ശേഷം ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അവധി ദിനമായ ശനിയാഴ്ചയായിരുന്നു സംഭവം.
പീഡനം വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ മാതൃസഹോദരി സ്വകാര്യ ചാനലിനോട് പറഞ്ഞു. മൂന്ന് തവണ പെണ്‍കുട്ടി പീഡനത്തിനിരയായെന്നാണ് മാതൃസഹോദരി പറയുന്നത്. അതേസമയം, അധ്യാപകനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സ്‌കൂളില്‍ഡ നിന്നും സസ്‌പെന്‍ഡ് ചെയ്‌തെന്നാണ് വിവരം.












Click it and Unblock the Notifications