കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിംങ്ങളും അത്ര പുണ്യാളന്‍മാര്‍ ഒന്നുമല്ല; കടുത്ത വര്‍ഗീയ പ്രസംഗവുമായി' കാപ്പിപ്പൊടിയച്ഛന്‍'

Google Oneindia Malayalam News

തിരുവനന്തപുരം: ഹാസ്യത്തില്‍ ചാലിച്ച ഉപദേശങ്ങള്‍ കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേനായ വൈദികനാണ് കാപ്പിപ്പൊടി അച്ചന്‍ എന്ന് പൊതുവെ അറിയപ്പെടുന്ന ഫാ. ജോസഫ് പുത്തന്‍ പുരയ്ക്കല്‍. ഹാസ്യം നിറഞ്ഞ പ്രഭാഷണം ഒക്കെയാണെങ്കിലും പലപ്പോഴും അത് വിവാദങ്ങളില്‍ എത്തി നില്‍ക്കുകയും ചെയ്തിട്ടുണ്ട്.

എറ്റവും അവസാനാമായി പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ അങ്ങേയറ്റം വര്‍ഗീയത നിറഞ്ഞ് നില്‍ക്കുന്ന പ്രസംഗമാണ് ഫാ. ജോസഫ് പുത്തന്‍ പുരയ്ക്കല്‍ നടത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ആരോപണങ്ങളും അസത്യങ്ങളും

ആരോപണങ്ങളും അസത്യങ്ങളും

കുടുംബ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തിലാണ് മുസ്ലിം മതവിശ്വാസികള്‍ക്കെതിരെ വലിയ തോതിലുള്ള ആരോപണങ്ങളും അസത്യങ്ങളും ഫാ. ജോസഫ് പുത്തന്‍ പുരയ്ക്കല്‍ ഉന്നയിച്ചത്. ടിപ്പു സുല്‍ത്താനെയടക്കം പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം.

ടിപ്പുവും പട്ടാളവും

ടിപ്പുവും പട്ടാളവും

'വാഡിയാര്‍ രാജാവിന്‍റെ സൈന്യാധിപനായിരുന്ന ടിപ്പു സുല്‍ത്താന്‍ മലബാറില്‍ വന്നു. ടിപ്പുവും പട്ടാളവും ക്രിസ്ത്യാനികളെ വെടിവെച്ചു കൊന്നു. ഹിന്ദുക്കളെ ഇല്ലാതാക്കി. ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും പേടിപ്പിച്ചു മതം മാറ്റി. 515 വര്‍ഷങ്ങള്‍ക്ക് അപ്പുറത്ത്'-ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ തന്‍റെ പ്രസംഗം തുടരുന്നു.

ശിവസേന ഉള്ളത് കൊണ്ടാണ്

ശിവസേന ഉള്ളത് കൊണ്ടാണ്

പൗരത്വ ബില്ലില്‍ കേന്ദ്രം കാണിച്ചത് തെറ്റാണ്. മുസ്ലിങ്ങളുടെ നീതി നിഷേധിക്കപ്പെടുന്നത് പോലെ നമുക്ക് നീതി നിഷേധിക്കപ്പെടാം. പക്ഷെ ഒരു കാര്യം നമ്മള്‍ ഓര്‍ക്കണം. ബോംബൈയില്‍ നമ്മള്‍ നിലനില്‍ക്കുന്നത് ശിവസേന ഉള്ളത് കൊണ്ടാണ്. അല്ലെങ്കില്‍ മുസ്ലിംങ്ങള്‍ നമ്മളെ ബോംബൈയില്‍ ഇല്ലാതാക്കുമെന്നും അച്ഛന്‍ പറയുന്നു.

മക്കയിലെ റോഡ്

മക്കയിലെ റോഡ്

ലോകത്ത് ഒരു രാജ്യത്ത് മാത്രമേയുള്ളു മുസ്ലിംങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ പറ്റുന്ന റോഡ്. സൗദിയിലെ മക്കയിലാണത്. മുസ്ലിം റോഡാണ് അത്. അതിലൂടെ നമ്മള്‍ വണ്ടിയോടിച്ചാല്‍ ശിക്ഷയാണ്. അങ്ങനെയുള്ള വ്യത്യാസം കാണിക്കുന്ന മതഭ്രാന്ത് ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ മുസ്ലിങ്ങള്‍ക്കാണ്.

അനീതിയാണ് പക്ഷെ

അനീതിയാണ് പക്ഷെ

പക്ഷെ ഇന്ന് കേന്ദ്രം അവരോട് കാണിച്ചത് അനീതിയാണ്. അത് മറ്റൊരു വശം. അവരും അത്ര പുണ്യാളന്‍മാര്‍ ഒന്നുമല്ല. നമ്മള്‍ സഹിക്കുന്ന ഒരു ഭാഗം ഉണ്ട്. ക്രിസ്ത്യാനികളെ ഏറ്റവും കൂടുതല്‍ കൊല്ലുന്നത് ഹിന്ദുക്കളല്ല, മുസ്സിങ്ങളാണ്. നൈജീരിയയില്‍, സിറിയയില്‍, ഇറാഖില്‍ എല്ലാം മുസ്ലിങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

മറുവശം ഓര്‍ക്കണം

മറുവശം ഓര്‍ക്കണം

വികാരത്തില്‍ ഒരു പക്ഷം പിടിക്കുമ്പോള്‍ മറുവശം കൂടി ഉണ്ടെന്ന് ഓര്‍ക്കണം. ലോകത്ത് എവിടെ ചെന്നാലും നമ്മളെ കൊല്ലുന്നത് മുഴുവന്‍ മുസ്ലിങ്ങളാണ്. ഇന്ത്യയില്‍ നമ്മള്‍ ഭേദപ്പെട്ട നിലയിലാണ്. അടുത്ത കാലത്ത് ചില മതഭ്രാന്തന്‍മാര്‍ വന്നത് മുതലാണ് ഈ ബഹളമൊക്കെ തുടങ്ങിയത്.

കൂനമ്മാവ്

കൂനമ്മാവ്

ടിപ്പുവിന്‍റെ പട്ടാളം ആലുവാ കഴിഞ്ഞ് ആലങ്ങാട് പ്രദേശത്ത് എത്തിയപ്പോള്‍ പെട്ടെന്ന് വഴിയിലെ മാവ് അങ്ങട് വളഞ്ഞു. മാവ് വളഞ്ഞത് കാരണം ടിപ്പുവിന്‍റെ പട്ടാളത്തിന് മുന്നോട്ടു പോവാന്‍ സാധിച്ചില്ല. ആ സ്ഥലമാണ് കൂനമ്മാവ് എന്നറിയപ്പെടുന്നത്.

മഞ്ഞ് കഥ

മഞ്ഞ് കഥ

അങ്ങനെ പട്ടാളം ചെറായി ബീച്ചിന് അരികിലുള്ള ഒരു പള്ളിക്ക് വരുമ്പോള്‍, ശക്തമായ മഞ്ഞ്. എട്ട് നോമ്പിന്‍റെ കാലമാണ്. ആള്‍ക്കാര്‍ വലിയ പ്രാര്‍ത്ഥനയിലാണ്. അതോടെ ശക്തമായ മഞ്ഞില്‍ ആ പള്ളി അങ്ങട് മറഞ്ഞുപോയി. പള്ളി കാണാതെ ടിപ്പുവിന്‍റെ സൈന്യം മുന്നോട്ട് പോയെന്നും അദ്ദേഹം പറയുന്നു.

നമ്മുടെയൊക്കെ പേരുകള്‍

നമ്മുടെയൊക്കെ പേരുകള്‍

അപ്പോഴാണ് വാഡിയാറില്‍ മറ്റൊരു യുദ്ധം തുടങ്ങിയത്. ടിപ്പുവിനെ തിരിച്ചു വിളിച്ചു. അങ്ങനെ പോയില്ലായിരുന്നെങ്കില്‍ അഞ്ഞൂറ് വര്‍ഷം മുമ്പ് ആ പട്ടാളം വന്നേനെ. കോട്ടയം, അടൂര്‍, പത്തനംതിട്ട, റാന്നി ദേവലോകം വഴി ആ പട്ടാളം പോയിരുന്നെങ്കില്‍ നിങ്ങളുടെയൊക്കെ പേര് ഫാത്തിമ, സുബൈദ, സുലേഖ, മുസ്തഫ എന്നൊക്കെ ആയേനെയെന്നും ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ തന്‍റെ പ്രസംഗത്തില്‍ പറയുന്നു.

മുഴുത്ത വര്‍ഗീയത

മുഴുത്ത വര്‍ഗീയത

അതേസമയം, പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ശക്തമായ വിമര്‍ശനാണ് ഫാ. ജോസഫ് പുത്തന്‍ പുരയ്ക്കലിന് നേരേ ഉയരുന്നത്. 'കാപ്പിപൊടി അച്ഛന് കോമഡി പറയാന്‍ മാത്രമല്ല, നല്ല മുഴുത്ത വര്‍ഗീയത പറയാനും അറിയാമെന്നാണ്' പലരും അഭിപ്രായപ്പെടുന്നത്.

ചരിത്രപരമായ പിശക്

ചരിത്രപരമായ പിശക്

അച്ചന്‍റെ പ്രസംഗത്തിലെ ചരിത്രപരമായ പിശകും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 515 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടിപ്പു സുല്‍ത്താന്‍ മലബാറില്‍ എത്തിയെന്നാണ് അച്ഛന്‍ പറയുന്നത്. എന്നാല്‍ ടിപ്പു ജനിച്ചത് 1750 ലാണ് എന്നതാണ് വസ്തുത. ടിപ്പു ഒരിക്കലും വോഡയാര്‍ രാജവംശത്തിന്‍റെ സൈന്യാധിപനും ആയിരുന്നില്ല.

പ്രതികരണം

പ്രതികരണം

ഈ കാപ്പിപ്പൊടി വൈറസിന്റെ ഉദ്ഭവം ഇന്ത്യയിലല്ല, യൂറോപ്പിലാണ് എന്നാണ് എന്റെ നിരീക്ഷണം. എന്നാണ് അച്ഛന്‍റെ പ്രസംഗത്തോട് മാധ്യമപ്രവര്‍ത്തകനായ കെജെ ജേക്കബ് പ്രതികരിച്ചത്.

‘നമ്മൾ' ബോംബിട്ടുനശിപ്പിച്ച നാടുകളിൽനിന്നും ജീവനുംകൊണ്ടോടിവന്ന ‘അവന്മാർ' ‘നമ്മുടെ സ്വന്തം യൂറോപ്പിൽ' പിടിച്ചുനിൽക്കുന്നതു കാണുമ്പോഴുള്ള അവിടെ കുടിയേറിയ ചില മലയാളി കുഞ്ഞാടുകളുടെ മനഃപ്രയാസത്തിൽനിന്നാണ് ഈ വൈറസ് ജനിക്കുന്നത്.

പാടാണ് പറിച്ചുകളയാൻ

പാടാണ് പറിച്ചുകളയാൻ

ഓരോ ഫ്ളൈറ്റിലും വോട്സ്ആപ്പ് ഗ്രൂപ്പിലും മൊബൈൽ ഫോൺ സംഭാഷണത്തിലും ഈ വൈറസുകളെ ഇങ്ങോട്ടു കയറ്റിവിടും. എന്നിട്ടത് കാപ്പിപ്പൊടിയായും ഇടയലേഖനമായും സിനഡ് പ്രമേയമായുമൊക്കെ രൂപം പ്രാപിക്കും. പാടാണ് പറിച്ചുകളയാൻ.- കെജെ ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചു.

വീഡിയോ

ഫാദര്‍ ജോസഫ് പുത്തന്‍ പുരയ്ക്കലിന്‍റെ വിവാദ പ്രസംഗം

 സ്കൂളുകളുടെ വ്യാജ വീഡിയോ; അമിത് ഷായ്ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് സ്കൂളുകളുടെ വ്യാജ വീഡിയോ; അമിത് ഷായ്ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്

 രാഷ്ട്രതിയുടെ നയപ്രഖ്യാന പൗരത്വ നിയമഭേഗതിയും; വന്‍ പ്രതിഷേധം ഉയര്‍ത്തി പ്രതിപക്ഷം രാഷ്ട്രതിയുടെ നയപ്രഖ്യാന പൗരത്വ നിയമഭേഗതിയും; വന്‍ പ്രതിഷേധം ഉയര്‍ത്തി പ്രതിപക്ഷം

English summary
fr joseph puthenpurackal' speech in viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X