കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരനായതുകൊണ്ടുമാത്രം തനിക്കീ ഗതി; മോചനത്തിന് യാചിച്ച് ഫാം ടോം ഉഴുന്നാലില്‍; വീഡിയോ കാണാം

തന്‍റെ മോചനത്തിനായി സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് കാര്യമായ നീക്കങ്ങള്‍ ഉണ്ടായില്ലെന്നും ഫാ. ടോം. കഴിഞ്ഞ് മാര്‍ച്ച് നാലിനാണ് ഇദ്ദേഹം ഐസിസ് ഭീകരരുടെ പിടിയായത്.

  • By Jince K Benny
Google Oneindia Malayalam News

യമന്‍: യമിനലെ ഏദനില്‍ നിന്നും ഐസിസ് ഭാകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലില്‍ മോചനത്തിനായി അപേക്ഷിക്കുന്ന വീഡിയോ പുറത്ത്. താന്‍ ക്ഷീണിതനും നിരാശസനുമാണെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. തനിക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കണമെന്നും കേന്ദ്രത്തോട് വീഡിയോയിലൂടെ യാചിക്കുന്നുണ്ട്.

Fr. Tom Uzhunnalil

താന്‍ ഇന്ത്യക്കാരനായതുകൊണ്ടാണ് തന്റെ മോചനം വൈകുന്നത്. താന്‍ യൂറോപ്യന്‍ ആയിരുന്നെങ്കില്‍ തനിക്കീ ഗതി വരില്ലായിരുന്നെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. ഫ്രാന്‍സില്‍ നിന്നുള്ള പത്രപ്രവര്‍ത്തകയുടെ മോചനം ഇതിന് ഉദാഹരണമായും അദ്ദേഹം പറയുന്നു. തന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ വാര്‍ത്തകളില്‍ മാത്രം ഒതുങ്ങുകയാണ്. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അപേക്ഷകള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും പറയുന്നു.

പുറത്തു വന്നിരിക്കുന്ന വീഡിയോ ആര് എപ്പോള്‍ ചിത്രീകരിച്ചതാണെന്നു വ്യക്തമല്ല. ഫേസ്ബുക്കിലും യൂടൂബിലുമാണ് വിഡീയോ അപ് ലോഡ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ് മാര്‍ച്ച് നാലിനാണ് ഇദ്ദേഹം ഐസിസ് ഭീകരരുടെ പിടിയായത്. ഏദനിലെ സെലീഷ്യന്‍ സമൂഹത്തിന്റെ ക്ലിനിക്കില്‍ ഒപ്പമുണ്ടായിരുന്ന 12 പേരെ വെടിവച്ചു കൊന്ന ശേഷമാണ് ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഇദ്ദേഹത്തെ തൂക്കിലേറ്റി എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചെങ്കിലും പിന്നീട് ഇത് വ്യാജമാണെന്നു തെളിഞ്ഞു. കഴിഞ്ഞ ജൂലൈ മാസത്തില്‍ ഫാ. ടോമിന്റെ ഫേസ്ബുക്ക പോസ്റ്റിലൂടെ അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. യൂടൂബിലൂടെയാണ് ഏറ്റവും പുതിയ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

English summary
Fr. Tom Uzhunnalil seeking for help video came out.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X