മുസ്ലീം ലീഗിലും ഗ്രൂപ്പ്, അടിപിടി; മന്ത്രി മൂകസാക്ഷി
കൊച്ചി: കോണ്‍ഗ്രസിലും സിപിഎമ്മിലും ഗ്രൂപ്പുണ്ടെന്ന് സ്ഥിരം വാര്‍ത്തകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അതില്‍ മാത്രമല്ല, മുസ്ലീം ലീഗിലും ഗ്രൂപ്പുണ്ടെന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സംഭവം തെളിയിച്ചു.
കൊച്ചി കളമശ്ശേരിയില്‍ ആയിരുന്നു സംഭവം. മന്ത്രി ഇബ്രാഹിം കുഞ്ഞും എംഎല്‍എ അഹമ്മദ് കബീറും ആണത്രെ ഗ്രൂപ്പ് നേതാക്കള്‍. കളമശ്ശേരി മണ്ഡലത്തിലെ നേതൃയോഗത്തില്‍ സാമാന്യം നല്ല അടിപിടി ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം ചേര്‍ന്നത്. എന്നാല്‍ യോഗം തുടങ്ങിയപ്പോള്‍ തന്നെ ഒരു വിഭാഗം ബഹളം തുടങ്ങി. അഹമ്മദ് കബീറിനെ പിന്തുണക്കുന്നവരാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് ആരോപണം.
എന്തായാലും ഈ സമയത്താണ് യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞെത്തിയത്. ഗ്രൂപ്പ് അടിപിടി നടക്കുമ്പോള്‍ എന്ത് മന്ത്രി... എന്ത് നേതാവ്. പ്രവര്‍ത്തകര്‍ ഗ്വാഗ്വാ വിളികളും തമ്മില്‍ തല്ലും തുടര്‍ന്നു. കുറച്ച് നേരം ഇതെല്ലാം കണ്ട് നിന്നപ്പോള്‍ മന്ത്രിക്ക് കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് പിടികിട്ടി. ഇതോടെ പ്രസംഗിക്കാന്‍ നില്‍ക്കാതെ മന്ത്രി സ്ഥലം കാലിയാക്കി.
കളമശ്ശേരിയിലെ ടൗണ്‍ മുസ്ലീം ലീഗ് കമ്മിറ്റി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടാണത്രെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍. ടിഎ അഹമ്മദ് കബീറിനെ പിന്തുണക്കുന്നവര്ക്കായിരുന്നു ഈ കമ്മിറ്റിയില്‍ മുന്‍തൂക്കം.
സാധാരണ പാര്‍ട്ടികളിലൊക്കെ ഉന്നത നേതാക്കളിലും ഉന്നത കമ്മിറ്റികളിലും ഒക്കെയാണ് ആദ്യം വിഭാഗീയതയും ഗ്രൂപ്പ് പ്രവര്‍ത്തനവും ഒക്കെ തുടങ്ങാറ്. മുസ്ലീം ലീഗില്‍ പക്ഷേ അത് താഴെ തട്ടില്‍ നിന്നാണെന്ന് മാത്രം. ഗ്രൂപ്പ് അടിപിടിക്കിടയില്‍ ചിലര്‍ക്ക് നന്നായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ആരും പരാതിയൊന്നും നല്‍കിയിട്ടില്ല.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications