കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗിലും ഗ്രൂപ്പ്, അടിപിടി; മന്ത്രി മൂകസാക്ഷി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസിലും സിപിഎമ്മിലും ഗ്രൂപ്പുണ്ടെന്ന് സ്ഥിരം വാര്‍ത്തകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അതില്‍ മാത്രമല്ല, മുസ്ലീം ലീഗിലും ഗ്രൂപ്പുണ്ടെന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സംഭവം തെളിയിച്ചു.

കൊച്ചി കളമശ്ശേരിയില്‍ ആയിരുന്നു സംഭവം. മന്ത്രി ഇബ്രാഹിം കുഞ്ഞും എംഎല്‍എ അഹമ്മദ് കബീറും ആണത്രെ ഗ്രൂപ്പ് നേതാക്കള്‍. കളമശ്ശേരി മണ്ഡലത്തിലെ നേതൃയോഗത്തില്‍ സാമാന്യം നല്ല അടിപിടി ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

Muslim League Flag

പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം ചേര്‍ന്നത്. എന്നാല്‍ യോഗം തുടങ്ങിയപ്പോള്‍ തന്നെ ഒരു വിഭാഗം ബഹളം തുടങ്ങി. അഹമ്മദ് കബീറിനെ പിന്തുണക്കുന്നവരാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് ആരോപണം.

എന്തായാലും ഈ സമയത്താണ് യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞെത്തിയത്. ഗ്രൂപ്പ് അടിപിടി നടക്കുമ്പോള്‍ എന്ത് മന്ത്രി... എന്ത് നേതാവ്. പ്രവര്‍ത്തകര്‍ ഗ്വാഗ്വാ വിളികളും തമ്മില്‍ തല്ലും തുടര്‍ന്നു. കുറച്ച് നേരം ഇതെല്ലാം കണ്ട് നിന്നപ്പോള്‍ മന്ത്രിക്ക് കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് പിടികിട്ടി. ഇതോടെ പ്രസംഗിക്കാന്‍ നില്‍ക്കാതെ മന്ത്രി സ്ഥലം കാലിയാക്കി.

കളമശ്ശേരിയിലെ ടൗണ്‍ മുസ്ലീം ലീഗ് കമ്മിറ്റി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടാണത്രെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍. ടിഎ അഹമ്മദ് കബീറിനെ പിന്തുണക്കുന്നവര്‍ക്കായിരുന്നു ഈ കമ്മിറ്റിയില്‍ മുന്‍തൂക്കം.

സാധാരണ പാര്‍ട്ടികളിലൊക്കെ ഉന്നത നേതാക്കളിലും ഉന്നത കമ്മിറ്റികളിലും ഒക്കെയാണ് ആദ്യം വിഭാഗീയതയും ഗ്രൂപ്പ് പ്രവര്‍ത്തനവും ഒക്കെ തുടങ്ങാറ്. മുസ്ലീം ലീഗില്‍ പക്ഷേ അത് താഴെ തട്ടില്‍ നിന്നാണെന്ന് മാത്രം. ഗ്രൂപ്പ് അടിപിടിക്കിടയില്‍ ചിലര്‍ക്ക് നന്നായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ആരും പരാതിയൊന്നും നല്‍കിയിട്ടില്ല.

English summary
Fractionalism in Muslim League led to tension in meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X