കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ: നടപടി ശക്തമാക്കാന്‍ ഭക്ഷ്യവകുപ്പ്

Google Oneindia Malayalam News

കോഴിക്കോട്: വിപണിയില്‍ വെള്ളിച്ചെണ്ണയ്ക്ക് വില ക്രമാതീതമായി ഉയര്‍ന്നതോടെ മായംകലര്‍ന്ന വെളിച്ചെണ്ണ വ്യാപകമായി. പ്രാദേശികമായും പുറത്തുനിന്നും എത്തിക്കുന്ന നിലവാരമില്ലാത്ത വെളിച്ചെണ്ണയാണ് വിപണിയില്‍ വ്യ്ാപകമായിരിക്കുന്നത്. ഇത് തടയാന്‍ പരശോധനകള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം തീരുമാനിച്ചു.

മുലയൂട്ടണം, തുറിച്ച് നോക്കരുത്... വിപ്ലവ നീക്കവുമായി മാതൃഭൂമി ഗൃഹലക്ഷ്മി; പിറകേ വിവാദങ്ങള്‍മുലയൂട്ടണം, തുറിച്ച് നോക്കരുത്... വിപ്ലവ നീക്കവുമായി മാതൃഭൂമി ഗൃഹലക്ഷ്മി; പിറകേ വിവാദങ്ങള്‍

മായം കലര്‍ന്ന വെളിച്ചെണ്ണ കണ്ടെത്താന്‍ പരാതികളുടെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തിവരുന്നതായും പിടിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട കമ്പനികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിച്ചു വരുന്നതായും ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ യോഗത്തില്‍ അറിയിച്ചു. പിടിക്കപ്പെടുന്ന കമ്പനികള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ കാലതാമസം ഒഴിവാക്കാന്‍ സബ് കലക്ടര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇത്തരം വെളിച്ചെണ്ണ വില്ക്കുന്നത് തടയാന്‍ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും പിന്തുണ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ അഭ്യര്‍ഥിച്ചു.

 coconutoil

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് അറവ് ശാലകള്‍ പ്രവര്‍ത്തിക്കുതെന്ന പരാതിയിന്മേല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുവാന്‍ യോഗം തീരുമാനിച്ചു. പാചകവാതക ഗ്യാസ് വിതരണത്തിലെ പരാതികള്‍ പരിഹാരിക്കുന്നതിന് ഓയില്‍ കോര്‍പ്പറേഷന്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഗ്യാസ് ഓപ്പണ്‍ ഫോറം അദാലത്ത് സംഘടിപ്പിക്കും.

റേഷന്‍ വിതരണം ജില്ലയില്‍ പരാതിക്കിടവരുത്താതെ നടത്തുന്നതിന് സത്വര നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ യോഗത്തില്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. മനോജ്കുമാര്‍, ഫുഡ്‌സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ ഏലിയാമ്മ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ആന്റണി പെരുമ്പാവൂരിന്റെ രഹസ്യനീക്കം പാളി; പണി കിട്ടിയത് നെല്‍വിത്ത് രൂപത്തില്‍!! പരാതി പ്രളയംആന്റണി പെരുമ്പാവൂരിന്റെ രഹസ്യനീക്കം പാളി; പണി കിട്ടിയത് നെല്‍വിത്ത് രൂപത്തില്‍!! പരാതി പ്രളയം

പാരാസെറ്റാമോളിന് പിന്നിലെ കിംവദന്തികളുടെ സത്യാവസ്ഥ ഇതാണ്പാരാസെറ്റാമോളിന് പിന്നിലെ കിംവദന്തികളുടെ സത്യാവസ്ഥ ഇതാണ്

English summary
fraudulent coconut oil in market; food saftey take action soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X