ബിഷപ്പ് ഫ്രാങ്കോയ്ക്ക് കുരുക്ക് മുറുകുന്നോ ?...അപ്പീൽ നടപടികൾ വേഗത്തിൽ ആക്കണം; ഡിജിപിയുടെ കത്ത്
ബിഷപ്പ് ഫ്രാങ്കോയ്ക്ക് കുരുക്ക് മുറുകുന്നോ ?...അപ്പീൽ നടപടികൾ വേഗത്തിൽ ആക്കണം; ഡിജിപിയുടെ കത്ത്
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിയ നടപടിയിൽ ഡിജിപിയുടെ കത്ത്. കേസിൽ അപ്പീൽ നൽകാനുള്ള നടപടികൾ വേഗത്തിൽ ആക്കണം എന്നാവശ്യപ്പട്ട് അഡ്വക്കേറ്റ് ജനറലിനാണ് ഡിജിപി കത്ത് നൽകിയത്. അപ്പീൽ നൽകാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് കത്തിൽ പറയുന്നു.
തെളിവുകൾ എല്ലാം ഹാജരാക്കിയിട്ടുണ്ട്. എന്നിട്ടും വിചാരണ കോടതി ബിഷപ്പിനെ വെറുതെ വിടുകയാണ് ചെയ്തത്. പൊലീസിന് ലഭിച്ച നിയമോപദേശം അപ്പീൽ ഫയൽ ചെയ്യാം എന്നാണെന്നും ഡിജിപിയുടെ കത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, ജനുവരി പതിനാലിനാണ് കന്യാ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കി കൊണ്ടുള്ള വിധി കോടതി പുറപ്പെടുവിച്ചത്.

കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പറഞ്ഞത്. പ്രോസിക്യൂഷൻ ചുമത്തിയ ഏഴു കുറ്റങ്ങളും നിലനിൽക്കില്ലെന്ന് വ്യക്തമാക്കി കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ബിഷപ്പിനെ വെറുതെ വിട്ടത്. വിധി കേൾക്കാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയിരുന്നു. കോടതിയുടെ പിൻ വാതിലിലൂടെ ആണ് ഫ്രാങ്കോ കോടതിയിൽ എത്തിയത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്നുളള കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിരുന്നു.

വിധി കേട്ട് കോടതി മുറിയില്‍ ഫ്രാങ്കോ മുളക്കല്‍ പൊട്ടിക്കരഞ്ഞു. ദൈവത്തിന് സ്തുതി എന്നാണ് വിധിയോടുളള ഫ്രാങ്കോ മുളയ്ക്കലിന്റെ ആദ്യ പ്രതികരണം ഉണ്ടായിരുന്നത്.
എന്നാൽ, ബലാത്സംഗത്തിനിരയായ സഹ പ്രവർത്തകർക്ക് നീതി തേടി 14 ദിവസമാണ് എറണാകുളം ഹൈക്കോടതിക്ക് മുന്നിൽ സമരം ഇരുന്നത്. ഇത് ക്രൈസ്തവ സഭാ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ്. ഇവർ നീതി തേടി പരസ്യ പ്രതിഷേധത്തിനും സമരത്തിനും വേണ്ടി ഇറങ്ങി. ഈ പ്രതിഷേധത്തിനും സമരത്തിനൊടുവിൽ ആണ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റ വിമുക്തനാക്കിയത്.

105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് ഇന്ന് കോടതി വിധി പറഞ്ഞിരിക്കുന്നത്. കേസിലെ 89 സാക്ഷികളിൽ 39 പേരെ വിസ്തരിച്ചിരുന്നു. 122 പ്രമാണങ്ങളും പരിശോധിച്ചു. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും മൂന്ന് ബിഷ്പപുമാരും വൈദികരും കന്യാ സ്ത്രീകളും ഉൾപ്പടെയുള്ള സാക്ഷികളെ ഇതിന്റെ ഭാഗമായി വിസ്തരിച്ചിരുന്നു. കേസിൽ 2019 ഏപ്രിൽ നാലിന് കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് നവംബറിൽ 2019 നാണ് വിചാരണ തുടങ്ങിയത്. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോൾ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിധി കോടതി പറഞ്ഞിരിക്കുന്നത്. വിചാരണ തുടങ്ങുന്നതിന് മുന്പ് വിടുതൽ ഹർജി നൽകിയിരുന്നു.

എന്നാൽ, കോടതി ഇത് തള്ളിയിരുന്നു. തുടർന്ന് വിചാരണ നടപടികൾ പൂർണ്ണമായും അടച്ചിട്ട കോടതിയിൽ ആണ് നടന്നത്. രണ്ട് വർഷം കൊണ്ടാണ് വിചാരണ പൂർത്തിയാക്കി വിധി പറയുന്നത്. 2004 - 2016 കാലയളവിൽ കുറവിലങ്ങാട് മഠത്തിൽ വെച്ച് 13 തവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യ സ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർന്ന് 2018 സെപ്റ്റംബർ 23 - ന് ബിഷപ്പ് ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തിൽ എത്തിച്ചു തെളിവെടുത്തിരുന്നു.

2018 ജൂൺ 27 - ന് കോട്ടയം എസ്.പിക്ക് ലഭിച്ച പരാതിയിലാണ് കേസ് രജിസറ്റർ ചെയ്തത്. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിൽ 2018 സെപതംബർ 21 നാണ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലാകുന്നത്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. 2018 സെപ്റ്റംബർ 24 നാണ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാൻഡ് ചെയ്തു. എന്നാൽ , 25 ദിവസം നീണ്ട ജയിൽ വാസത്തിന് ശേഷം 2018 ഒക്ടോബർ 15 - ന് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.












Click it and Unblock the Notifications